പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ; പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

കോവിഡ് മൂലം അനിശ്ചിതത്വത്തിലായ പ്ലസ് വണ്‍ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക. ടൈംടേബിളും പുറത്തുവന്നിട്ടുണ്ട്. പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയയും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha


























