വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍

സംസ്ഥാന സവിശേഷ ദുരന്തമായി വേലിയേറ്റ വെള്ളപ്പൊക്കം കണക്കാക്കി ധനസഹായം നല്‍കാനാകും. ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസമാകുന്ന തീരുമാനമാണിത്. ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസമാകുന്ന തീരുമാനമാണിത്. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ഉയര്‍ന്ന വേലിയേറ്റം കാരണം സമുദ്രനിരപ്പ് ഉയരുകയും പുഴകള്‍, കായലുകള്‍, തോടുകള്‍ എന്നിവ വഴി ജനവാസ മേഖലകളിലേക്ക് ഉപ്പുവെള്ളം കയറുകയും ചെയ്യുന്നു. മത്സ്യത്തൊഴിലാളികള്‍, തീരദേശ കര്‍ഷകര്‍, തീരദേശവാസികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ ജീവനെയും ഉപജീവനത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രകൃതി പ്രതിഭാസമാണിത്.
ഈ ദുരന്തത്തിന് ഇരയാകുന്നവര്‍ക്കും, സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഡങ്ങള്‍ പ്രകാരവും പ്രകൃതി ദുരന്തബാധിതര്‍ക്ക് നല്‍കുന്നതിന് സമാനവുമായ സാമ്പത്തിക സഹായം അനുവദിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. സമുദ്ര തീരത്ത് താമസിക്കുന്നവര്‍ക്കും വേലിയേറ്റം മൂലം കെടുതികള്‍ അനുഭവിക്കേണ്ടി വരുന്ന കായല്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യര്‍ക്കും ആശ്വാസമാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha


























