തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് തീയണയ്‌ക്കാനുളള ശ്രമം തുടരുന്നു

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടിത്തം. കിഴക്കേകോട്ട ശ്രീപദ്മനാഭ തീയേറ്ററിന് സമീപമുളള കടകളില്‍ തീ പടരുന്നതായാണ് വിവരം.ഒരു കളിപ്പാട്ട കടയിലാണ് ആദ്യമായി തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീയണയ്‌ക്കാനുളള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് ഇവിടെയെത്തുന്നത്.
തീ കൂടുതല്‍ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടങ്ങി. വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പടെ ജനപ്രതിനിധികള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























