പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ച്; പിന്നാലെ നഗ്നചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങിച്ച ശേഷം ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
ഇടുക്കി കട്ടപ്പന നെല്ലിപ്പാറ നാലുമുക്കില്‍ കുഴിക്കോട്ടയില്‍ വീട്ടില്‍ കെ. കെ. ജയമോന്‍ ( 36) ആണ് അറസ്റ്റ് ആയിരിക്കുന്നത്. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. പെണ്‍കുട്ടി ജയമോനെ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് മറ്റ് വ്യാജ ഐഡികള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്.
കൊട്ടാരക്കര സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.എസ്.വിപിന്‍, എസ്‌ഐ അഭിലാഷ്, ഓഫിസര്‍മാരായ മാരായ ജയ്കുമാര്‍, പ്രസന്നകുമാര്‍, ജഗദീപ്, ബിനു, സജിത്ത്, രജിത്ത് ബാലകൃഷ്ണന്‍ എന്നിവരാണ് പത്തനംതിട്ട റാന്നിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























