തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം; അടച്ചിട്ടിരുന്ന കളിപ്പാട്ട കടയിലാണ് തീപിടിത്തമുണ്ടായത്

തിരുവനന്തപുരം ചാല മാര്‍ക്കറ്റിന് സമീപം വന്‍ തീപിടിത്തം. പത്മനാഭ തിയേറ്ററിന് സമീപമുള്ള കളിപ്പാട്ട കടയിലാണ് തീപിടിത്തമുണ്ടായത്. ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് മാര്‍ക്കറ്റിലെ മറ്റ് കടകളൊക്കെ രാവിലെ തുറന്നു പ്രവര്‍ത്തിച്ചുവെങ്കിലും തീപിടിത്തമുണ്ടായ കട തുറന്നില്ലെന്നാണ് വിവരം. ഫയര്‍ ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. തിരുവനന്തപുരം മേയര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























