നടി പ്രിയങ്കയെ ചോദ്യം ചെയ്ത് പോലീസ്... ബോംബാക്രമണം മുതൽ തെരഞ്ഞെടുപ്പ് ചിലവ് വരെ..! നിർണായക വിവരങ്ങൾ!

നിയമസഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസ് പ്രതിയായ കുണ്ടറ ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു എന്ന വാർത്തകൾ നേരത്തേ നമ്മൾ കേട്ടതായിരുന്നു.
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രിയങ്കയെ ചോദ്യം ചെയ്തത്. വളരെ നിർണായകമായിട്ടുള്ള വിവരങ്ങളാണ് ഇവരെ ചോദ്യം ചെയ്തതിനു ശേഷം പുറത്ത് വന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഇത്തരത്തിലൊരു അന്വേഷണം പോലീസ് നടത്തുന്നത്.
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
ബോംബാക്രമണവുമായി പ്രിയങ്കയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അരൂർ നിയമസഭാ മണ്ഡലത്തിലെ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയായിരുന്നു പ്രിയങ്ക.
തെരഞ്ഞെടുപ്പ് ദിനത്തിൽ ഷിജു വർഗീസിൻ്റെ വാഹനത്തിനു നേരെ, സ്വന്തം കൂട്ടാളികൾ തന്നെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലാണ് നടിയെ പൊലീസ് ഇപ്പോൾ ചോദ്യം ചെയ്തത്.
തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാൾ നന്ദകുമാറാണ് ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ ദല്ലാൾ നന്ദകുമാറെന്ന് നടി പ്രിയങ്ക മൊഴി നൽകി. നന്ദകുമാറാണ് ഷിജു വർഗ്ഗീസിനെ പരിചയപ്പെടുത്തി തന്നത്.
മന്ത്രി മേഴ്സികുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. നോമിനേഷൻ നൽകുന്നതിനു മുമ്പാണ് പരിചയപ്പെടുത്തിയത്.
ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായതെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്നും ഷിജു വർഗ്ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാർത്തയിലൂടെയാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. നന്ദകുമാർ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്നും നടി പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ചെലവും വഹിച്ചതും നന്ദകുമാറായിരുന്നു. തെരഞ്ഞെടുപ്പ് ചെലവിന് വേണ്ട പണം നൽകിയത് നന്ദകുമാറിന്റെ സഹായി ജയകുമാർ വഴിയാണ്. ജയകുമാർ അയാളുടെ അക്കൗണ്ടിൽ നിന്ന് ഗൂഗിൽപേ വഴി 1,50,000 രൂപ അയച്ചു കൊടുത്തു.
ബാക്കി തുക നേരിട്ടും നൽകി. നാല് ലക്ഷം രൂപയോളമാണ് നേരിട്ട് തന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഏഴ് ലക്ഷം രൂപ ചെലവായെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
തന്റെ ഫോൺ നമ്പർ പിന്നീട് നന്ദകുമാർ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകൾ നന്ദകുമാറിന്റെ പക്കൽ.
കണക്കുകൾ സംബന്ധിക്കുന്ന രേഖകൾ തനിക്ക് വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന് പരാതി നൽകി. ഇന്ന് ഉച്ചക്ക് 1.45 ന് എത്തിയ പ്രിയങ്കയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎസ്ജെപി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അരൂര്‍ മണ്ഡലത്തില്‍ പ്രിയങ്ക മത്സരിച്ചിരുന്നു. ബോംബാക്രമണ കേസിലെ മുഖ്യപ്രതിയായ ഷിജു എം വര്‍ഗീസും ഇതേ പാര്‍ട്ടിയുടെ കുണ്ടറ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു.
ഡിഎസ്ജെപി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബോംബാക്രമണവുമായി പ്രിയങ്കയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹിയിലുള്ള നന്ദകുമാറിന് രണ്ടുതവണ നേരത്തെ അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതുവരെയും നന്ദകുമാർ ഹാജരായിട്ടില്ല.
https://www.facebook.com/Malayalivartha


























