കൊടകര കുഴൽപണ കേസിൽ നാല് ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്... ഒപ്പം ഒബിസി മോര്‍ച്ച നേതാവിന്റെ പരാതിയും...

കൊടകര കുഴൽപണക്കേസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ ബിജെപി നേതൃത്വത്തിൽ ആഭ്യന്തരകലഹം രൂക്ഷമായതിന് പിന്നാലെ വാടാനപ്പള്ളിയിൽ ബി.ജെ.പി. പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സഹലേഷ്, സഫലേഷ്, സജിത്, ബിബിൻ ദാസ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം ഇവർ വാക്സിനേഷൻ കേന്ദ്രത്തിൽ തമ്മിൽ ഏറ്റുമുട്ടിയത്.
കേസിൽ രണ്ടു പേർ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന. തൃത്തല്ലൂർ സ്വദേശിയായ ഹിരണിന് കുത്തേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഏപ്രിൽ മൂന്നിന് കൊടകരയിലാണ് അപകട നാടകം സൃഷ്ടിച്ച് കവർച്ച നടത്തിയത്. 25 ലക്ഷവും കാറും തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശി കൊടകര പൊലീസിൽ നൽകിയ പരാതി.
എന്നാൽ മൂന്നരക്കോടി തട്ടിയെടുത്തതായി പിന്നീട് പുറത്തു വന്നു. പത്തു കോടിയാണെന്നും ഇതിനു പിന്നാലെ ആരോപണമുയർന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഒരു സിഐ ഉള്‍പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചിരുന്നു. കുഴല്‍ പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയില്‍ കടന്നാല്‍ പണം തട്ടാന്‍ കുഴല്‍പ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പണം തട്ടിയെടുത്ത സംഘത്തിലെ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികള്‍ താമസിച്ചത്.
അന്വേഷണ സംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തി. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. പ്രതികളുടെ പക്കല്‍ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ജയിലില്‍ കോവിഡ് ബാധിച്ചതിനാല്‍ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും.
കേസിലെ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വെള്ളങ്ങാല്ലൂരിലെ വീട്ടിൽ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. പ്രതികൾ പണം കവർന്ന ശേഷം കാറും സ്വർണവും വാങ്ങിയതായി അന്വേഷണസംഘം വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷററായ കെ.ജി.കർത്തയെയും ചോദ്യം ചെയ്തിരുന്നു.അതേസമയം തെരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബി.ജെ.പി. കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്നതാണ് മൂന്നരക്കോടിയെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിക്കുന്നത്.
അതേസമയം, ബിജെപി നേതാവ് വധഭീഷണി മുഴക്കിയെന്ന് ഒബിസി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു ആരോപിച്ചു. കുഴല്‍പ്പണ കേസിനെപ്പറ്റിയുളള ഫെയ്സ്‌ബുക്ക് പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്നും ഋഷി പറഞ്ഞു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിക്കെതിരെയാണ് ആരോപണം ഉയർന്ന് കേട്ടത്.
തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തെന്നും പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാനാണ് വധഭീഷണിയെന്ന പരാതിയെന്നും ബിജെപി ജില്ലാ കമ്മിറ്റി പറഞ്ഞു.
കോഴിക്കോടു നിന്ന് ആലപ്പുഴയിലേക്ക് കുഴല്‍പ്പണവുമായി പോയ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറിനും തൃശൂരില്‍ മുറിയെടുത്തത് ജില്ലാ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണെന്ന് ഓഫിസ് സെക്രട്ടറി സതീഷ്, പൊലീസിനോട് രാവിലെ വെളിപ്പെടുത്തിയിരുന്നു.
അതിഥികള്‍ ആരാണെന്ന് അറിയില്ലായിരുന്നെന്നും സതീഷ് മൊഴി നൽകി. കുഴല്‍പ്പണ സംഘം തൃശൂരില്‍ എത്തിയ ദിവസം ബിജെപി ഓഫിസില്‍ ഉണ്ടായിരുന്ന അയ്യന്തോള്‍ സ്വദേശി പ്രശാന്തിനേയും പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തു. ജില്ലാ ട്രഷററെ കാണാന്‍ വന്നതാണെന്ന് പ്രശാന്ത് പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























