Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നു:വാക്സീന്‍ വിഷയത്തില്‍ കേരളസര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് പ്രമേയത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

03 JUNE 2021 03:43 PM IST
മലയാളി വാര്‍ത്ത

കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടു വന്നത്.

ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച് പാസ്സാക്കുകയാണ്. ലക്ഷദ്വീപില്‍ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ കേരളനിയമസഭയുടെ രേഖയില്‍ വരുന്നതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. വാക്സീന്‍ വിഷയത്തില്‍ കേരളസര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് പ്രമേയത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വാക്സീന്‍ നല്‍കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ എന്തിനാണ് കേന്ദ്രത്തിന്‍റെ സൗജന്യം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുന്നതെന്ന് വി.മുരളീധരന്‍ ചോദിച്ചു. ആഗോളടെന്‍ഡര്‍ വിളിക്കുമെന്ന് പറഞ്ഞവര്‍ കേന്ദ്രം ആഗോളടെന്‍ഡര്‍ വിളിക്കണമെന്ന് പ്രമേയം പാസാക്കുന്നത് പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വാക്സീന്‍ വില കൃത്യമായി നിശ്ചയിച്ചിരിക്കെ ഏത് വിപണിയില്‍

മല്‍സരിക്കുന്നതിനെക്കുറിച്ചാണ് ആരോഗ്യമന്ത്രി പറയുന്നതെന്ന് മുരളീധരന്‍ ചോദിച്ചു.
കേരള സര്‍ക്കാരിന്‍റെ നിലപാടില്ലായ്മ സംസ്ഥാനത്ത് വാക്സീന്‍ വിതരണത്തില്‍ പ്രതിസന്ധിസൃഷ്ടിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാർ സൗജന്യമായി നൽകുന്നെങ്കിൽ, സ്വകാര്യ ആശുപത്രികൾ വാക്സീൻ വാങ്ങുന്നതെന്തിനെന്ന സംശയത്തില്‍ സ്വകാര്യമേഖല മടിച്ചു നില്‍ക്കുകയാണ്.

മഹാമാരിയുടെ കാര്യത്തില്‍ കൃത്യമായ നയരൂപീകരണത്തിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ നിരക്ക് , ലാബുകളിലെ പരിശോധന നിരക്ക്,ചികില്‍സാ ഉപകരണങ്ങളുടെ നിരക്ക് തുടങ്ങിയവയിലൊന്നും ഇപ്പോഴും വ്യക്തതയില്ല. ഇത് മരണനിരക്കിനെയടക്കം സ്വാധീനിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് നിയമസഭയെ മോദിവിരുദ്ധ രാഷ്ട്രീയത്തിന്‍റെ വേദിയാക്കുന്നത്. സ്വന്തം നയമില്ലായ്മയും കഴിവുകേടും മറച്ചുവയ്ക്കാനാണ് ഈ പ്രമേയങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ആരെ പ്രീണിപ്പിക്കാനാണ് അത് ചെയ്യുന്നതെന്നും അറിയാമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രപദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമം ബോധപൂര്‍വം നടത്തുകയാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജന എങ്ങനെയാണ് അട്ടിമറിച്ചതെന്ന് സിഎജി തന്നെ ചൂണ്ടിക്കാണിക്കുന്നു.

ഇതെല്ലാം ചെയ്യുന്നവര്‍ സഹകരണ ഫെഡറലിസത്തെ മോദി അട്ടിമറിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്യും. സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് മോദിയാണോ പിണറായിയാണോയെന്ന് ജനം ചിന്തിക്കണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ കോവിഡ് കാലത്ത് ഓരോ പ്രധാന തീരുമാനങ്ങളും മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ് പ്രധാനമന്ത്രി എടുത്തിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഭരണപക്ഷം പറയുന്നതിനെല്ലാം കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും വി.മുരളീധരന്‍ പറഞ്ഞു. കോവിഡ് മരണങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ മറച്ചുവച്ചു എന്ന ഗുരുതരമായ ആരോപണം നിയമസഭയില്‍ ഉന്നയിച്ചു. അടച്ചാക്ഷേപിച്ച് ആരോഗ്യമന്ത്രി മറുപടി നല്‍കിയിട്ടും ഒന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കാന്‍ പോലും തയാറാവാത്തത്ര ദുര്‍ബലമാണ് പ്രതിപക്ഷം.

പ്രതിപക്ഷ നേതാവിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യമില്ല. കേന്ദ്രവിരുദ്ധ പ്രമേയമാണെങ്കില്‍ പ്രമേയം വായിച്ചു തീരും മുമ്പേ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് കയ്യടി ഉയരും. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ശരിയായ പ്രതിപക്ഷം എന്നത് ബിജെപി മാത്രമായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കുന്നത് ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ്. അവിടെ ബിജെപിയെ തോല്‍പ്പിച്ചത് ആരാണ് എന്നു ചര്‍ച്ച ചെയ്ത് സമയം കളയുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (23 minutes ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (27 minutes ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (40 minutes ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (44 minutes ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (48 minutes ago)

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍  (51 minutes ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍  (1 hour ago)

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം  (1 hour ago)

ഉദയനിധിയുടെ അറസ്റ്റ് കാവേരി വിഷയം വഴിതിരിച്ചുവിടാനെന്ന് സ്റ്റാലിന്‍  (2 hours ago)

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (2 hours ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (2 hours ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക...  (2 hours ago)

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

Malayali Vartha Recommends