Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കസ്റ്റഡി മരണം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്‌കുമാറിന്‍റെ ശരീരഭാരം, ക്രൂരമായ പീഡനത്തെത്തുടർന്ന് നീരുവച്ച് 8 കിലോ കൂടിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്! അഞ്ചു പൊലീസുകാരെ പിരിച്ചുവിടാൻ ഉത്തരവ് നൽകിയെന്ന് സർക്കാർ

03 JUNE 2021 04:32 PM IST
മലയാളി വാര്‍ത്ത

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ ക്രൂരപീഡനത്തിനിരയായെന്ന് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്. നീരുവച്ച് ശരീരഭാരം 8 കിലോ കൂടിയെന്നും റിപ്പോര്‍ട്ട്. ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടായതിനെത്തുടർന്നു രണ്ടാമത് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് 85 കിലോയായിരുന്നു ശരീരഭാരം. ആദ്യ പോസ്റ്റുമോർട്ടം നടക്കുമ്പോൾ 93 കിലോയും. ക്രൂരമായ മർദനത്തെത്തുടർന്ന് 6 ദിവസത്തിനിടയിലാണ് നീരുവച്ച് ശരീര ഭാരം 8 കിലോ കൂടിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്കെതിരെ രൂക്ഷ വിമർശനമാണ് കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോർട്ടിലുള്ളത്.

മർദനത്തിൽ ആന്തരികാവയവങ്ങൾ ഞെരിഞ്ഞമർന്നു. കിഡ്നി നീരുവന്ന് വീർത്തു. ഹൃദയത്തിന്റെ പ്രവർത്തനത്തിനു തകരാറുണ്ടായി. രാജ്‌കുമാറിന്റെ ശരീരത്തിൽ പുറമേ കാണാവുന്ന 21 മുറിവുകളുണ്ടായിട്ടും അതൊന്നും ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചില്ല. 2019 ജൂൺ 22നാണ് ആദ്യ പോസ്റ്റുമോർട്ടം നടന്നത്.

 

കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മെഡിക്കൽ ഓഫിസറുമാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം നടത്തിയവർ ഉദാസീനമായാണ് കാര്യങ്ങളെ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ മാർഗനിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. മരണ കാരണം ന്യുമോണിയ ആണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജ്‌കുമാറിനു മൂർച്ചയേറിയ വസ്തുക്കള്‍ കൊണ്ടുണ്ടായ പരുക്കുകൾ സംഭവിച്ചതിനെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളിയാണ് 38 ദിവസത്തിനുശേഷം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ കമ്മീഷൻ നിർദേശിച്ചത്.

അതേസമയം രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ 5 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചുവിടാനും പ്രോസിക്യൂട്ട് ചെയ്യാനും ഉത്തരവിട്ടു. കസ്റ്റഡിമരണത്തിനു കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311(2) പ്രകാരം പിരിച്ചുവിടാൻ ഫെബ്രുവരിയിൽത്തന്നെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഇതു സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തിയ ജസ്റ്റിസ് (റിട്ട) കെ.നാരായണക്കുറുപ്പ് കമ്മിഷൻ റിപ്പോർട്ട് സഭയിൽ വച്ചിരുന്നു. അതിലെ ശുപാർശകളിൽ സർക്കാർ സ്വീകരിച്ച നടപടി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ സർവീസിൽ നിന്നു പിരിച്ചുവിടാൻ സംസ്ഥാന പൊലീസ് മേധാവിക്കാണു സർക്കാർ നിർദേശം നൽകിയത്. എസ്ഐ കെ.എ.സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, കോൺസ്റ്റബിൾ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജയിംസ് എന്നിവരെ പിരിച്ചുവിടാനാണ് ഉത്തരവ്.

വനിതാ കോൺസ്റ്റബിൾമാരായ ഗീതു ഗോപിനാഥ്, ടി. അമ്പിളി, രജനി, അഞ്ജു എന്നിവർക്കും കോൺസ്റ്റബിൾ സന്തോഷിനുമെതിരെ പിഴ ചുമത്തി വകുപ്പുതല നടപടിയെടുക്കാനും ഫെബ്രുവരി 17ന്റെ ഉത്തരവിൽ ആഭ്യന്തര വകുപ്പ് നിർദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (24 minutes ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (28 minutes ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (41 minutes ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (45 minutes ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (49 minutes ago)

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍  (52 minutes ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍  (1 hour ago)

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം  (1 hour ago)

ഉദയനിധിയുടെ അറസ്റ്റ് കാവേരി വിഷയം വഴിതിരിച്ചുവിടാനെന്ന് സ്റ്റാലിന്‍  (2 hours ago)

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (2 hours ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (2 hours ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (2 hours ago)

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക...  (2 hours ago)

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

Malayali Vartha Recommends