Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് ഈ കോഴിക്കറിയാം" ; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്‍ ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി പറഞ്ഞ വാക്കുകൾ...!

06 JUNE 2021 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു

പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്

പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത... വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിൽ നിയമിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനോടകം തന്നെ ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നിരവധി സിനിമാ താരങ്ങളും രംഗത്തുവന്നിരുന്നു.

ഇപ്പോഴിതാ നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബു ലക്ഷദ്വീപ് ജനങ്ങൾക്ക് പിന്തുണയറിച്ച് എത്തിയിരിക്കുകയാണ്. അടുത്ത കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ അമ്മായിയച്ചന്റെ കഥാപാത്രത്തിലൂടെ മലയാളികൾ ശ്രദ്ധിച്ച മുഖമാണ് സുരേഷ് ബാബുവിന്റേത്.

 

 

'‘നാളെ നമ്മളെല്ലാവരും കോഴിക്കറിയാന്ന്, കോഴിക്കറിയാ'’ എന്നാണ് സുരേഷ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്. ഒരു കോഴിയോടൊപ്പമുള്ള ചിത്രവും സുരേഷ് ബാബു പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിനോടൊപ്പം എന്ന ഹാഷ്ടാഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ പൃഥ്വിരാജ്, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരെല്ലാം ലക്ഷദ്വീപിന് പിന്തുണയുമായി എത്തിയിരുന്നു. ലക്ഷദ്വീപ് ജനതയെ പിന്തുണച്ചവര്‍ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ബി.ജെ.പി മാധ്യമങ്ങളില്‍ നിന്നും വ്യാപക വിദ്വേഷ പ്രചരണവും നടന്നിരുന്നു.

 

 

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ ഖോടാ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

 

കേരളത്തിലും പ്രഫുല്‍ പട്ടേലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

 

 

ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (19 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (31 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (57 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (2 hours ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (3 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends