Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍

05 AUGUST 2026 07:56 PM IST
മലയാളി വാര്‍ത്ത

പുതുതായി നിര്‍മിക്കുന്ന പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണ പുരോഗതി നേരിട്ടു വിലയിരുത്തിയ മന്ത്രി കെ. മുരളീധരന്‍. സിടി സ്‌കാനിങ്, എംആര്‍ഐ സ്‌കാനിങ് എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാതെ ആശുപത്രി നിര്‍മിച്ചത് ശ്രദ്ധയില്‍പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം. നിര്‍മാണച്ചുമതലയുള്ള ഇന്‍കല്‍ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച തിരുവനന്തപുരത്തെത്തി വിശദീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിര്‍മാണം 65 ശതമാനം പൂര്‍ത്തീകരിച്ചതായി ഇന്‍കല്‍ പ്രതിനിധികള്‍ അറിയിച്ചു.

നാല് ഓപ്പറേഷന്‍ തിയറ്ററുകളുണ്ടെന്ന് പറയുന്നു, പക്ഷേ ഓപ്പറേഷന്‍ ചെയ്യേണ്ടത് എക്‌സ്‌റേ എടുത്തിട്ടാണോയെന്നും മന്ത്രി ചോദിച്ചു. ഇതേ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഗ്ലോറിഫൈഡ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പദവിയുള്ള ആശുപത്രിയാക്കി മാറ്റും, അതോടെ താലൂക്ക് ആശുപത്രി പദവി ഒഴിവാക്കേണ്ടി വരും. അതേ സമയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്ക് അറിവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിര്‍മാണം പുരോഗമിക്കുന്ന ആശുപത്രിയോട് ചേര്‍ന്ന് ഒഴുകുന്ന കല്ലടയാറിന്റെ തീരം ഇടിയുന്നതിന് പരിഹാരമായി സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ജലവിഭവ വകുപ്പില്‍ നിന്ന് പണം അനുവദിപ്പിക്കാനാണു ശ്രമം. മുകള്‍ നിലകളുടെ നിര്‍മാണം തുടരാനും നിര്‍ദേശം നല്‍കി. ആറു നിലകളുണ്ടായിട്ടും പ്രാഥമികമായി ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, പല കാര്യങ്ങളും മുകളിലും താഴെയുമായി മാറ്റി നിര്‍മിച്ചിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചു.

സെന്‍ട്രലൈസ്ഡ് എസി വേണ്ട, ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് മാത്രം എസി മതിയെന്നും മന്ത്രി നിര്‍ദേശിച്ചു. ആശുപത്രി മുഴുവനായി എസിയാക്കിയാല്‍ മാസം 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വൈദ്യുതി ചാര്‍ജ് വരും. ഇത് താങ്ങാനാവില്ല. ആറു നിലകളുണ്ടായിട്ടും 89 ബെഡ് മാത്രമാണ് ഉള്ളതെന്നും മന്ത്രി വിമര്‍ശിച്ചു. ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എം.ബിജു, ഷീജാ ഷാനവാസ്, എസ്.ശുഭാകുമാരി, ജയിംസ് അലക്‌സാണ്ടര്‍, ഷേര്‍ളി ഗോപിനാഥ്, മേലില അജിത് എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends