Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

'മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്...' വിമർശനം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

06 JUNE 2021 04:53 PM IST
മലയാളി വാര്‍ത്ത

മലയാളം സംസാരിക്കുന്നതിനു നഴ്സുമാര്ക്കു വിലക്ക് ഏര്പ്പെടുത്തിയ ഉത്തരവ് ഡല്ഹിയിലെ ജി ബി പന്ത് ആശുപത്രി പിൻവലിക്കുകയുണ്ടായി. നഴ്സിങ് സൂപ്രണ്ടന്റിന്റെ ഉത്തരവിനെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര് വ്യക്തമാക്കി. ഉത്തരവ് പിന്വലിക്കണമെന്ന് ഡല്ഹി സര്ക്കാരും ആവശ്യപ്പെട്ടിരുന്നു. ശ്കതമായ പ്രതിഷേധം ഉന്നയിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ പിൻവലിച്ചത്. ഇതിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും ‌യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികൾ.

നമ്മുടെ സംസ്കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു.
ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (2 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (2 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (2 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (3 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (4 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (4 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (4 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (5 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (5 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (5 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (5 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (6 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (6 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (6 hours ago)

Malayali Vartha Recommends