Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

'മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ലാബുകള്‍ മൂന്ന് മാസം കൂടി തുടരും'; തിരുവനന്തപുരത്ത് 4 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

06 JUNE 2021 08:52 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ കോവിഡ് 19 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ മാസം മുതല്‍ 10 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മൊബൈല്‍ ലാബ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ടെസ്റ്റ് ലാബുകള്‍ 3 മാസം കൂടി നീട്ടിയത്. ഇതുകൂടാതെ 4 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അവയുടെ എന്‍.എ.ബി.എല്‍ ഓഡിറ്റ് നടന്ന് വരികയാണ്. ഈ മാസം 15ന് മുമ്ബായി ഇവയുടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകള്‍ ഉണ്ടെങ്കിലും ഉയര്‍ന്നു വരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു മൊബൈല്‍ ലാബുകള്‍. കെ.എം.എസ്.സി.എല്‍. ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. സാമ്ബിള്‍ കളക്‌ട് ചെയ്ത് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി റിസള്‍ട്ട് നല്‍കുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നത്.

 

 

ഓരോ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ക്കും പ്രതിദിനം 2000 ടെസ്റ്റുകള്‍ വരെ നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഓരോ ലാബും അതാത് ജില്ലയിലെ ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ (ഡി.എസ്.ഒ.) നിയന്ത്രണത്തിലാണ്. ഡി.എസ്.ഒ. നല്‍കുന്ന നിര്‍ദ്ദേശത്തിനനുസരിച്ച്‌ ജില്ലയിലെ നിശ്ചിത സ്ഥലങ്ങളില്‍ ഈ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു. ഇതുവരെ 6,02,063 ടെസ്റ്റുകള്‍ ഈ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ വഴി നടത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (24 minutes ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (31 minutes ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (1 hour ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (1 hour ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (1 hour ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (1 hour ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (2 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (2 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (2 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (2 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (2 hours ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (3 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (3 hours ago)

– വിവാദം കൊഴുക്കുന്നു  (4 hours ago)

Malayali Vartha Recommends