Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

വിവരങ്ങള്‍ മണിമണിയായി... തെരഞ്ഞെടുപ്പില്‍ തോറ്റതേ പോകട്ടെ; ദേശീയ തലത്തില്‍ തന്നെ നാണക്കേടായി കുഴല്‍ വിവാദവും കോഴ വിവാദവും; വിവാദങ്ങള്‍ ദേശീയ ശ്രദ്ധ നേടിയതോടെ പ്രധാനമന്ത്രിക്ക് അതൃപ്തി; നരേന്ദ്ര മോദി വിവരങ്ങള്‍ നേരിട്ടു ശേഖരിക്കുന്നു

07 JUNE 2021 08:42 AM IST
മലയാളി വാര്‍ത്ത

എന്തെല്ലാം പ്രതീക്ഷിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് എല്ലാ സൗകര്യങ്ങളും നല്‍കിയത്. എന്നിട്ടും മറ്റൊരു സംസ്ഥാനത്തിലും ഇല്ലാതിരുന്ന കുഴല്‍പ്പണ കേസിലും കോഴപ്പണ കേസിലും ചെന്നു പെട്ടു. ബിജെപിയിലെ തമ്മിലടിയാണ് ഇതിന് കാരണമെന്നാണ് കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയത്തില്‍ നേരിട്ടിടപെടുന്നു.

കേരളത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ തിരഞ്ഞെടുപ്പു ഫണ്ട് ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിവരങ്ങള്‍ ശേഖരിക്കുന്നു. 2 ദിവസത്തെ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം കേരളത്തിലെ കാര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം.

 


കേരളത്തിലെ വിഷയങ്ങള്‍ പാര്‍ട്ടി നിരീക്ഷിക്കുകയാണെന്നു നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തതു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണു വിലയിരുത്തല്‍.

ക്രൈസ്തവ സമുദായത്തെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ മോദി നിര്‍ദേശിച്ചു. കടുത്ത നിലപാടുകളില്‍ പാര്‍ട്ടി അയവു വരുത്തി അവരെ ചേര്‍ത്തു നിര്‍ത്തണമെന്നും മോദി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തോല്‍വിയും യോഗം വിലയിരുത്തി. സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്നും സൂചനയുണ്ട്.



അതേസമയം മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് ഉടന്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണു സൂചന. കേസെടുത്താല്‍, പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന് എതിരെ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാകും ഇത്. തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍, പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്താനാണു സാധ്യത.

ഇന്നലെ ബദിയടുക്ക സ്‌റ്റേഷനിലെത്തിച്ച് പൊലീസ് കെ.സുന്ദരയുടെ മൊഴിയെടുത്തു. 3 പൊലീസുകാരെ സുരക്ഷയ്ക്കായി നല്‍കി. തിരഞ്ഞെടുപ്പില്‍ നിന്നു പിന്മാറാന്‍ സമ്മര്‍ദം ചെലുത്താന്‍ തട്ടിക്കൊണ്ടു പോയെന്നതടക്കം മൊഴി നല്‍കിയെന്നാണു സൂചന. പരാതിക്കാരനായ വി.വി.രമേശന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ബിജെപി നേതാവ് സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയ ചിത്രങ്ങളും പുറത്തു വന്നു. കൊടകര കുഴല്‍ പണവുമായി ബന്ധപ്പെട്ട കേസിലും സുനില്‍ നായിക്കിന്റെ പേര് ഉയര്‍ന്നിരുന്നു. യുവമോര്‍ച്ചയുടെ മുന്‍ ട്രഷറര്‍ കൂടിയായ സുനില്‍ കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളാണ്.

 

 



നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് മാര്‍ച്ച് 21നാണ് ഇവര്‍ സുന്ദരയുടെ വീട്ടിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സുനില്‍ നായിക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വീട്ടിലെത്തിയ നേതാക്കളുടെ ചിത്രം ചോദ്യം ചെയ്യലിനിടെ സുന്ദര തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി സുനില്‍ നായിക്, കാസര്‍കോട് സ്വദേശികളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്നു പറയാന്‍ ബിജെപി നേതാക്കള്‍ അമ്മയെ നിര്‍ബന്ധിച്ചെന്നും സുന്ദര പറഞ്ഞു.

കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ കുഴല്‍പണം കവര്‍ന്ന കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ സുരേന്ദ്രന്റെ മകന്റെ ഫോണില്‍ നിന്ന് വിളിച്ചതായി സൈബര്‍ പൊലീസ് സ്ഥിരീകരിച്ചു. ഫോണില്‍ നിന്നു മറ്റാരെങ്കിലും വിളിച്ചതാകാമെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (9 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends