സിപിഎമ്മും പോലീസും രണ്ടുംകൽപ്പിച്ച് ബിജെപിയെ വേട്ടയാടുന്നു; ഗവർണർക്ക് പരാതി നൽകി കുമ്മനം രാജശേഖരൻ: കൊടകര കുഴൽപ്പണക്കേസിൽ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബി ജെ പിയുടെ സത്‌പേര് നശിപ്പിക്കാൻ...

പിണറായി സര്ക്കാര് പോലീസും രണ്ടും കല്‌പിച്ച് ബിപിഎപിയെ വേട്ടയാടുന്നു... ക്ളിയ്ഹുള്ളി കുമ്മനം... കേരളത്തിൽ ബി ജെ പിയെ നശിപ്പിക്കാൻ സി പി എമ്മും കേരള പൊലീസും ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ വ്യതമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽകണ്ട് പരാതി നൽകിയ ശേഷം മാധ്യ മങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കള്ളക്കേസും ചമച്ച് ബി ജെ പി നേതാക്കന്മാരെ ജയിലിലടക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ തുറന്നടിച്ചു പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബി ജെ പിയെ വേട്ടയാടാൻ വേണ്ടിയാണ്. പാർട്ടിയുടെ സത്‌പേര് നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്ക് കേസിൽ ബന്ധമില്ല. അന്വേഷണം പൊലീസ് ബി ജെ പിയിലേക്ക് വഴിതിരിച്ച് വിടുകയാണ്. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പരാതികളെ ബി ജെ പി ചെറുക്കുമെന്നും കുമ്മനം രാജശേഖരൻ പറയുന്നു.
പൊലീസ് അന്വേഷണരഹസ്യം പുറത്തുവിടുകയാണ്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്‌ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ ഡി ജി പിയെ നേരിൽ കാണുമെന്നും സുന്ദരയ്‌ക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരൻ അറിയിച്ചു. ഒ രാജഗോപാൽ, വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് കുമ്മനത്തിനൊപ്പം ഗവർണറെ കാണാനായി രാജ്‌ഭവനിലെത്തിയത്.
അതേസമയം, കൊടകര കുഴൽപണ കവർച്ചയിൽ നഷ്ടപ്പെട്ട തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമരാജൻ ഇരിങ്ങാലക്കുട കോടതിയിൽ ഹർജി നൽകി. പണം ഡൽഹിയിൽ ബിസിനസ് ആവശ്യത്തിനു മറ്റൊരാൾ ഏൽപിച്ചതാണെന്നും രേഖകളുണ്ടെന്നും ഹർജിയിൽ പറയുന്നു.
കണ്ടെടുത്ത 1.40 കോടി രൂപയും കാറും ഉടൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണു പരാതി നൽകിയതെങ്കിലും യഥാർഥത്തിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നും ഇതിൽ 3.25 കോടി രൂപ കാറിന്റെ കാർപ്പറ്റിനടിയിലും പിൻസീറ്റിനുള്ളിലുമായി ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ഈ പണമെന്നാണ് ആരോപണം.
ബാക്കി 2 കോടിയിലേറെ രൂപ കണ്ടെത്താനാവാതെ വട്ടം കറങ്ങുന്ന പൊലീസിന് ധർമരാജന്റെ പുതിയ നീക്കം തലവേദനയായി. ഹർജിയിൽ പറയുന്ന ബിസിനസ് ആവശ്യം തെറ്റാണെന്നതിനുള്ള തെളിവും ഇനി ശേഖരിക്കേണ്ടിവരും. മോഷണം, മോഷണമുതൽ കണ്ടെടുക്കൽ എന്നിവ സംബന്ധിച്ച അന്വേഷണം കുറച്ചു ദിവസമായി മന്ദഗതിയിലാണ്. പണത്തിന്റെ വരവ് സംബന്ധിച്ചു ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്ന തിരക്കിൽ തെളിവെടുപ്പും പണം കണ്ടെത്തലും വൈകിയെന്ന് ആരോപണമുണ്ട്.
ബാക്കി 2 കോടിയിലേറെ രൂപ കണ്ടെത്തുന്നതിന്റെ ഭാഗമായി, വിയ്യൂർ ജയിലിലുള്ള 10 പ്രതികളെ വീണ്ടും ചോദ്യം ചെയ്തു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പണം കണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
https://www.facebook.com/Malayalivartha