സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി... ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ചെറിയ യാനങ്ങള്‍ക്കും ഉപരിതല മത്സ്യബന്ധനത്തിന് അനുമതി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. ജൂലൈ 31ന് രാത്രി 12വരെ 52 ദിവസമാണ് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ചെറിയ യാനങ്ങള്‍ക്കും ഉപരിതല മത്സ്യബന്ധനത്തിന് അനുമതിയുണ്ട്.
ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയാന്‍ ബുധനാഴ്ച രാത്രി 12ന് നീണ്ടകര പാലത്തിന്റെ തൂണുകളില്‍ ചങ്ങലകെട്ടി. ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരംവിട്ടു.
ഉപരിതല മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങള്‍ക്ക് സുരക്ഷയൊരുക്കാനായി വാടകയ്ക്കെടുത്ത ബോട്ടുകള്‍ അടക്കം പട്രോളിങ് നടത്തും.
നിരോധനകാലത്ത് തൊഴിലില്ലാതാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍നിന്ന് 1500 രൂപ വീതം നല്‍കുന്നുണ്ട്. 3000 രൂപ കൂടി രണ്ടു ഘട്ടമായി നല്‍കും. ഭക്ഷ്യധാന്യക്കിറ്റും ലഭിക്കും.
"
https://www.facebook.com/Malayalivartha