ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആപ്പീസു പൂട്ടുന്നു... ബിജെപിയുമായി മത്സരിക്കാന്‍ ത്രാണിയില്ലാതെ നിസഹായനായി രാഹുല്‍ ഗാന്ധി

ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആപ്പീസു പൂട്ടുന്നു. ബിജെപിയുമായി മത്സരിക്കാന്‍ ത്രാണിയില്ലാതെ നിസഹായനായി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.
നരേന്ദ്ര മോദിക്കെതിരെ നിരന്തരം രമേശ് ചെന്നിത്തല മോഡല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ ദേശീയ തലത്തില്‍ ആര്‍ക്കും വേണ്ടാതായിരിക്കുന്നു. ഇനി രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള എടുത്തു പറയേണ്ട പേര് കെ.സി. വേണുഗോപാല്‍ മാത്രമാണ്.
ഇതളുകള്‍ ഒന്നൊന്നായി കൊഴിഞ്ഞ് വെറുമൊരു മൊട്ടായി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മാറുമ്പോള്‍ അത് ദേശീയ തലമല്ലേ എന്ന് കെ.സുധാകരനും വി.ഡി. സതീശനും സമാധാനിക്കരുത്. കാരണം കേരളത്തിലും ഇതു തന്നെ ആവര്‍ത്തിക്കാം. ആര്‍ എസ് പിക്ക് വലതു മുന്നണി മതിയായിരിക്കുന്നു.
ജോസഫാണെങ്കില്‍ മെലിഞ്ഞുണങ്ങിരിക്കുന്നു. ഇനിയുള്ളത് മുസ്ലീം ലീഗാണ്. അവര്‍ എപ്പോള്‍ വേണമെങ്കിലും ഇടതു മുന്നണിയിലേക്ക് ചാടാം. കോണ്‍ഗ്രസിന്റെ തകര്‍ച്ച മുന്‍കൂട്ടി കണ്ടാണ് ജോസ് കെ മാണി ഇടതുമുന്നണിയിലെത്തിയത്. തന്റെ തീരുമാനം ശരിയാണെന്ന് ജോസ് പറഞ്ഞു കഴിഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ. ഇരുവരും കോണ്‍ഗ്രസ് വിട്ടു. മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനായി രാഹുല്‍ ഗാന്ധി കൊണ്ടുവന്ന ടീമംഗങ്ങള്‍ ഒന്നൊന്നായി ബി ജെ പിയിലേക്ക് ചേക്കേറുന്നു.
നേതാക്കള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കുമ്പോള്‍ കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധത കൂടി പരിഗണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ പലവട്ടം രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചതാണ്. അദ്ദേഹം കേട്ടില്ല. സംഘടനയില്‍ മാറ്റം ആവശ്യപ്പെട്ടു കത്തെഴുതിയ 23 നേതാക്കളില്‍ ബാക്കിയുള്ള 22 നേതാക്കളെ അനുനയിപ്പിക്കുന്നത് വൈകരുതെന്ന സന്ദേശംകൂടി കോണ്‍ഗ്രസിന് നല്‍കുന്നുണ്ട് ജിതിന്‍ പ്രസാദ കോണ്‍ഗ്രസിന് നല്‍കുന്നുണ്ട്.
മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം പാളി കഴിഞ്ഞു. ബൂത്തു തലത്തില്‍ പാര്‍ട്ടി ഇല്ലെന്നു തന്നെ പറയാം. പാര്‍ട്ടിയെ മുന്‍നിരയില്‍ എത്തിക്കണമെങ്കില്‍ നായകന്‍ യൂട്യൂബില്‍ അഭിനയിച്ചാല്‍ മാത്രം പോരാ.
അമേഠിയിലെ 2004 ലെ രാഹുലിന്റെ അരങ്ങേറ്റത്തിനോടൊപ്പം കുറെ യുവനേതാക്കളെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ പ്രസാദയ്ക്കും സിന്ധ്യയ്ക്കുമൊപ്പം സച്ചിന്‍ പൈലറ്റ്, സന്ദീപ് ദീക്ഷിത്, മിലിന്ദ് ദിയോറ, മധു യാക്ഷി ഗൗഡ്, ദീപേന്ദര്‍ ഹൂഢ, മനീഷ് തിവാരി, ആര്‍.പി.എന്‍. സിങ് എന്നിവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു. തിവാരിയും സിങ്ങും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും യുവതുര്‍ക്കി നിരയുടെ ഭാഗമായി. എന്നാല്‍, ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോള്‍ ഇവരില്‍ ചിലര്‍ പാര്‍ട്ടി വിട്ടു. ചിലര്‍ വിടാനൊരുങ്ങുന്നു. മറ്റു ചിലരാകട്ടെ അസ്വസ്ഥരുമാണ്.
സംഘടനയില്‍ മാറ്റമാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തെഴുതിയിരുന്നു. 23 അംഗങ്ങളില്‍ പ്രസാദയ്‌ക്കൊപ്പം മനീഷ് തിവാരിയും സന്ദീപ് ദീക്ഷിതും ഉണ്ടായിരുന്നു. മിലിന്ദ് ദിയോറ പാര്‍ട്ടിയില്‍ നിന്ന് അകല്‍ച്ചയിലാണ്. പൈലറ്റ് രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോതുമായി കൊമ്പുകോര്‍ക്കുന്നത് തുടരുന്നു. പൈലറ്റിനോട് രാഹുലിന് താത്പര്യമില്ലെന്ന വാര്‍ത്ത നിരന്തരം തലക്കെട്ടാവുന്നു.
2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥ്, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവര്‍ക്കൊപ്പം അധികാരത്തര്‍ക്കത്തെത്തുടര്‍ന്ന് സിന്ധ്യ പുറത്തുപോയത്.പതിവു പോലെ ഉത്തര്‍ പ്രദേശില്‍ അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് തിരിച്ചറിഞാണ് പ്രസാദയും സംഘവും പുതിയ ലാവണത്തിലെത്തിയത്.
പഞ്ചാബിലെ സ്ഥിതിയും വിഭിന്നമല്ല. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരേ നവ്ജോത് സിങ് സിദ്ദു ഉയര്‍ത്തുന്ന വെല്ലുവിളി പഠിക്കാന്‍ ഹൈക്കമാന്‍ഡിന് സമിതിയെ വെക്കേണ്ടി വന്നു. ഇതെല്ലാം പാര്‍ട്ടിയുടെ തലപ്പത്തുള്ള പ്രശ്‌നങ്ങളായാണ് മുതിര്‍ന്ന നേതാക്കളില്‍ പലരും വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ രാഹുല്‍ ഗാന്ധിയുടെ പിടിപ്പുകേടായാണ് ഇന്ത്യ വ്യാഖ്യാനിക്കുന്നത്.
കേരളത്തിന്റെ കാര്യമെടുക്കാം. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും രാഹുലിന്റെ ശത്രുപക്ഷത്താണ്. ഇവര്‍ മൂന്നുപേരും കേരളത്തില്‍ മികച്ചഅടിത്തറയുള്ള നേതാക്കളാണ്. അവരെ ഒഴിവാക്കി കൊണ്ട് മുന്നോട്ടുപോകുന്നത് കോണ്‍ഗ്രസിന് ഭൂഷണമാവില്ലെന്ന കാര്യം ഉറപ്പാണ്. ഇതേ മോഡല്‍ പരീക്ഷണമാണ് രാഹുല്‍ ദേശീയ തലത്തില്‍ നടത്തി സുല്ലിട്ടത്.
"
https://www.facebook.com/Malayalivartha