രാഹുല്‍ ഗാന്ധി എന്ത് കൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടുന്നില്ല?; കേന്ദ്രസർക്കാർ ഇന്ധന നികുതി വരുമാനത്തിലൂടെ ക്ഷേമപദ്ധതികള്‍ക്ക് വേണ്ട പണം കണ്ടെത്തുകയണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഇന്ധനവില വര്‍ധനവിനെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധി എന്ത് കൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
രാഹുല്‍ ഗാന്ധിക്ക് ഇന്ധനവിലയില്‍ ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടണം. ഇന്ധനവില കുതിച്ചുയര്‍ന്നു എന്നത് ശരിതന്നെയാണ്. എന്നാല്‍ ഒരു വര്‍ഷം 35000 കോടി രൂപയാണ് വാക്സിനേഷന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇന്ധന നികുതി വരുമാനത്തിലൂടെ ക്ഷേമപദ്ധതികള്‍ക്ക് വേണ്ട പണം കണ്ടെത്തുകയണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചില്ലെങ്കിലും പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 96.12 രൂപയും ഡീസലിന് 86.98 രൂപയുമാണ് വില. മുംബൈയില്‍ 102.30 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 94.39 രൂപയുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില നൂറുകടന്നിരുന്നു. മുംബൈയില്‍ മേയ് 29നാണ് പെട്രോള്‍ വില നൂറുതൊട്ടത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ കാലത്ത് പെട്രോള്‍ ലിറ്ററിന് എക്സൈസ് നികുതി 9.48 രൂപയും ഡീസല്‍ ലിറ്ററിന് 3.56 രൂപയായിരുന്നു. എന്നാല്‍ ഇന്ന് പെട്രോളിന് 32.90 രൂപയും 31.80 രൂപയാണ്. കരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ധനവില കൂടിയിരുന്നില്ല.
https://www.facebook.com/Malayalivartha