ഞാൻ എന്റെ ഈ ജീവിതത്തോട് പൊരുത്തപ്പെട്ടു: എന്റെ കുറവുകൾ ഞാൻ മനസിലാക്കി, എനിക്ക് കട്ട സപ്പോട്ടുമായി ചങ്ക് കൂട്ടുകാരും വീട്ടുകാരും എന്നോടൊപ്പം നിന്നു: നേടിയെടുക്കാൻ പറ്റില്ലെന്ന പലതും ഞാൻ നേടിയെടുത്തു: എന്റെ ഈ ജന്മത്തിൽ മംഗല്യഭാഗ്യം ഉണ്ടാവില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിട്ടും എന്റെ വിവാഹം നടന്നു: സന്തോഷത്തോടെ പ്രണവ് പങ്കുവെച്ച കുറിപ്പ്
തൃശ്ശൂർ സ്വദേശിയായ പ്രണവിനെ തിരുവനന്തപുരം സ്വദേശിനിയായ ഷഹാന സ്നേഹംകൊണ്ട് വാരിപ്പുണർന്നതും വിവാഹം കഴിച്ചതും എല്ലാം കേരളം ഒന്നടങ്കം ഏറ്റെടുത്ത സംഭവമായിരുന്നു. ഒരു ആക്സിഡന്റ് പറ്റി ശരീരം തളർന്നു കിടക്കുകയാണ് പ്രണവ്. പ്രണവിനെ കാണാനായി സ്വന്തമാക്കാനായി ഷഹാന തന്റെ വീട്ടിലെത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ പറഞ്ഞുകൊടുത്തു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രണവിനെ വിട്ടുപോകാൻ ഷഹാന തയ്യാറായില്ല. അങ്ങനെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
വമ്പൻ ഡിമാൻഡുകൾ മുന്നോട്ട് ഇറക്കിവെച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാണ് ഇവരുടെ ജീവിതം . പ്രണയവും വിവാഹവും ശരീരത്തിൽ അല്ല മറിച്ച് മനസ്സിൽ ആണെന്ന് കാണിക്കുകയാണ് ഈ ദമ്പതികൾ. ജൂൺമാസം പ്രണവിനെ സംബന്ധിച്ച് വിലപ്പെട്ട മാസമാണ്. കഴിഞ്ഞദിവസം പ്രണവിന്റെ ജീവിതത്തിൽ ഇരുൾ നിഴൽ വീഴ്ത്തിയ സംഭവം നടന്നിട്ട് ഏഴ് വർഷങ്ങൾ പിന്നിടുകയാണ് . ആക്സിഡന്റ് പറ്റിയിട്ട് ഏഴ് വർഷം കഴിഞ്ഞിരിക്കുകയാണ്.
ആ ദിനത്തിൽ പ്രണവ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വളരെയധികം ശ്രദ്ധേയമാവുകയാണ്. വളരെ പ്രചോദന കരവും ചിന്തനീയമാണ് പ്രണവിന്റെ വാക്കുകൾ...പ്രണവ് പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
Happy 7th accident anniversary
എന്റെ ജീവിതം നാല് ചുമരിനുള്ളിലേക്ക് തള്ളിവിട്ട ദിനം. എന്റെ സ്വപ്നങ്ങളെയും, മോഹങ്ങളേയും ഇല്ലാതാക്കിയ ദിനം. എന്റെ ചങ്കുകളും, വീട്ടുകാരും ചങ്ക് പൊട്ടി കരഞ്ഞ ദിനം. ഇന്നാണ് june 29, ആക്സിഡന്റ് പറ്റി എന്റെ ജീവിതം നാല് ചുവരുകൾക്കുള്ളിലായിട്ട് ഇന്നേക്ക് 7 വർഷം...
ഞാൻ എന്റെ ഈ ജീവിതത്തോട് പൊരുത്തപ്പെട്ടു. എന്റെ കുറവുകൾ ഞാൻ മനസിലാക്കി. എനിക്ക് കട്ട സപ്പോട്ടുമായി ചങ്ക് കൂട്ടുകാരും വീട്ടുകാരും എന്നോടൊപ്പം നിന്നു. നേടിയെടുക്കാൻ പറ്റില്ലെന്ന പലതും ഞാൻ നേടിയെടുത്തു. എന്റെ ഈ ജന്മത്തിൽ മംഗല്യഭാഗ്യം ഉണ്ടാവില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിട്ടും എന്റെ വിവാഹം നടന്നു...
പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ നടക്കുക. അതിനൊക്കെ അതിന്റെതായ കാരണങ്ങളും ഉണ്ടാകും. സന്തോഷമാണെങ്കിലും, ദുഃഖമാണെങ്കിലും ഇരു കൈകളും നീട്ടി സ്വീകരിക്കുക.
നമ്മുടെ ജീവിതത്തിൽ ഓരോ പ്രതിസന്ധിഘട്ടങ്ങൾ വരുമ്പോൾ നമ്മൾ അത് ഒരു ചെറു പുഞ്ചിരിയോടെ നേരിടുക. തോറ്റ് കൊടുക്കില്ലെന്ന ഒരു മനസ് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ വിജയത്തിലെത്തിയിരിക്കും...
https://www.facebook.com/Malayalivartha























