മരണവീട്ടിലെ തർക്കം; മധ്യവയസ്കനെ കുത്തിക്കൊന്നു; കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

മരണ വീട്ടിലുണ്ടായ തര്‍ക്കത്തിനിടയില്‍ അട്ടപ്പാടിയില്‍ മധ്യവയസ്കന്‍ കുത്തേറ്റ് മരിച്ചു. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം നടന്നത്. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനൊടുവില്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പിക്കുകയായിരുന്നു. ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനെത്തിയതാണ് ഇരുവരും.
https://www.facebook.com/Malayalivartha


























