അഴിമുഖത്ത് നിന്ന് 16 നോട്ടികല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയ 41 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എഞ്ചിന്‍ കേടായതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. 41 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. അഴിമുഖത്ത് നിന്ന് 16 നോട്ടികല്‍ മൈല്‍ അകലെയാണ് പുണര്‍തം എന്ന വള്ളം അപകടത്തിൽപ്പെട്ടത്.
വള്ളത്തിന്റെ ഉടമസ്ഥന്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂടി ഡയറക്ടര്‍ മാജാ ജോസിന്റെ നിർദ്ദേശപ്രകാരം അഴീക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലിസി പി ഡിയുടെ നേതൃത്വത്തില്‍ പട്രോള്‍ ബോട് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സീ റസ്ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, മിഥുന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
അതേ സമയം, പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. കോടഞ്ചേരി ചൂരമുണ്ട പുഴയിലാണ് കുന്നമംഗലം സ്വദേശികളായ അന്‍സാര്‍ (26), ഐഷ നിംഷില (20 ) എന്നിവരെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. കാണാതായവര്‍ക്കായി അഗ്‌നിശമനസേനയും, പൊലീസും, സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























