രണ്ടാഴ്ച മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മ കോവിഡ് ബാധിച്ച് മരിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചത് ഒരാഴ്ചയുടെ വ്യത്യാസത്തിൽ

രണ്ടാഴ്ച മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മ കോവിഡ് ബാധിച്ച് മരിച്ചു. ചേര്‍ത്തല ഒറ്റപ്പുന്ന ഇല്ലത്ത് അശ്വതി ഭവനില്‍ ഹരികൃഷ്ണന്റെ ഭാര്യ വിദ്യാലക്ഷ്മി (35) ആണ് മരിച്ചത്. ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചതിന് പിന്നാലെയാണ് വിദ്യാലക്ഷ്മിയുടെ മരണവും.
ഒരു കുട്ടി ജനനസമയത്തും ഒരു കുട്ടി ഒരാഴ്ചയ്ക്ക് ശേഷവുമാണ് മരണപ്പെട്ടത്. ഇതിന് ശേഷമാണ് രോഗബാധയെത്തുടര്‍ന്ന് വിദ്യാലക്ഷ്മിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha


























