റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

മരടിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് വില്ലേജ് ഓഫിസിലെ ജീവനക്കാരി മരിച്ചു. കുമ്ബളം തുണ്ടിയില്‍ വേണുഗോപാലിന്‍റെ ഭാര്യ ടി.പി. രമ (63) ആണ് മരിച്ചത്. മരട് വില്ലേജ് ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാരിയാണ്.
വ്യാഴാഴ്ച രാവിലെ 9.30 ഓടെ ദേശീയപാത മുറിച്ചു കടക്കവേ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി. ജംങ്ഷനു സമീപത്തായിരുന്നു അപകടം. കുമ്ബളത്തു നിന്നും സ്‌കൂട്ടറില്‍ വില്ലേജ് ഓഫിസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കവെ അരൂര്‍ ഭാഗത്തു നിന്നും വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടനെ മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മരടിലെ സ്വകാര്യ ആശുപത്രിയില്‍. മക്കള്‍: ഗ്രീഷ്മ, നന്ദഗോപാല്‍.
https://www.facebook.com/Malayalivartha


























