ആയിഷ നിഷിലയും, സുഹൃത്തായ അൻസാറും ഒഴുക്കിൽപ്പെട്ടത് ശക്തമായ മലവെള്ള പാച്ചിലിനിടെ; നീന്തി രക്ഷപ്പെട്ട സുഹൃത്തും ഭർത്താവും വിവരമറിയിച്ചതോടെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി നാട്ടുകാർ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി- ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തെരച്ചിൽ തുടരുന്നു...

ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തി. കോടഞ്ചേരി പോലീസും മുക്കം ഫയര്‍ ഫോഴ്സും, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്ന് കുന്നമംഗലം സ്വദേശികളായ അന്‍സാറിനായുള്ള തെരച്ചില്‍ തുടരുകയാണ്. പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവര്‍ ചാലിപ്പുഴയില്‍ ഇറങ്ങിയത്. സുഹൃത്തുക്കളായ ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ ചൂരമുണ്ടയില്‍ ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരും നീന്തി രക്ഷപെട്ടാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. വിനോദ സഞ്ചാരത്തിനായി വരുന്നവരെ സമീപവാസികള്‍ വിലക്കാറുണ്ടെങ്കിലും പലരും മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിലിറങ്ങി അപകടം ക്ഷണിച്ചുവരുത്തരുടെന്ന് നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha


























