ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി ഒഴുക്കില്‍പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ശാദിന്റെ ഭാര്യ ആയിഷ നിശില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദി(26)നായി തെരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കളായ ഇര്‍ശാദ്, ഭാര്യ ആഇശ നിശില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈകുകളിലായാണ് സ്ഥലത്തെത്തിയത്. ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു.നാലുപേരും പുഴയില്‍ ഇറങ്ങിയെങ്കിലും ആയിഷ നിശിലയും, അന്‍സാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേര്‍ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കോടഞ്ചേരി പൊലീസും മുക്കം ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അന്‍സാര്‍ മുഹമ്മദിനായി തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























