എടിഎം മെഷീന്‍ തകരാര്‍ മൂലം പണം നഷ്ടപ്പെട്ട യുവാവിന് നഷ്ടപരിഹാരം നല്‍കി ബാങ്ക്

എടിഎം മെഷീന്‍ തകരാറ് മൂലം 9000 രൂപ നഷ്ടപ്പെട്ട യുവാവിനാണ് ബാങ്ക് നഷ്ടപരിഹാരം നല്‍കി. 36,500 രൂപയാണ് ബാങ്ക് യുവാവിന് നഷ്ടപരിഹാരമായി നല്‍കിയത്. 27,500 രൂപ നഷ്ടപരിഹാരം ഉള്‍പ്പെടെയാണ് ബാങ്ക് യുവാവിന് തിരികെ നല്‍കിയത്. 2020 നവംബറിലായിരുന്നു യുവാവിന് പണം നഷ്ടമായത്. കുറ്റിയാടിയിലെ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സമീപമുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നാണ് യുവാവ് പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മെഷീന്‍ തകരാറ് മൂലം പണം കിട്ടിയില്ല. എന്നാല്‍ അത്രയും തുക അക്കൗണ്ടില്‍ നിന്ന് നഷ്ടമായതായി പിന്നീട് യുവാവിന് മൊബൈലില്‍ മെസേജ് വന്നു. തുടര്‍ന്ന് യുവാവ് ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെട്ടു. ബാങ്ക് അധികൃതര്‍ പ്രശ്‌നം ഹെല്‍പ്പ്‌ലൈനില്‍ പറയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിരന്തരമായി ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇയാള്‍ക്ക് പിന്നാലെ എടിഎമ്മിലെത്തിയ വ്യക്തി പണം എടുത്തിട്ടുണ്ടാകും എന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് യുവാവ് റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ വെബ്‌സൈറ്റ് വഴി പരാതി നല്‍കി. ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ 27,500 രൂപ നഷ്ടപരിഹാരവും അടക്കം 36,500 നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























