സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയതിനാല്‍, മൂലമറ്റത്തെ ആറ് ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായതു മൂലം രാത്രി 7.30 മുതല്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഒമ്പത് മണിയോടെ പൂര്‍ണ്ണമായും പിന്‍വലിച്ചെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
ഇടുക്കി മൂലമറ്റം ജനറേറ്റിങ് സ്റ്റേഷനിലെ ആറ് ജനറേറ്റുകളും സാങ്കേതിക തടസ്സത്താല്‍ രാത്രി 7.30 ഓടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇതുമൂലം സംസ്ഥാനത്ത്
വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതു വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
https://www.facebook.com/Malayalivartha


























