നമ്മൾ ഓരോരുത്തരുടെയും ജീവിതത്തെ രൂപപ്പെടുത്തിയത് അധ്യാപകരുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ശാസനയുടെയും ശിക്ഷണത്തിന്റെയും സ്വാധീനത്താൽ ആണ്;അത് കൊണ്ട് തന്നെ ഈ ദിനം നമുക്ക് ഏറെ ഗൃഹാതുരത്വം ഉണർത്തുന്നത് കൂടെയാണ്; അധ്യാപക ദിനാശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അധ്യാപക ദിനാശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരിക്കുകയാണ്. നമ്മൾ ഓരോരുത്തരുടെയും ജീവിതത്തെ രൂപപ്പെടുത്തിയത് അധ്യാപകരുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ശാസനയുടെയും ശിക്ഷണത്തിന്റെയും സ്വാധീനത്താൽ ആണ് എന്നാണ് അദ്ദേഹം പറയുന്നത്;ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇന്ന് അധ്യാപക ദിനം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം. ഈ നാടിന്റെ സംസ്കാരം ദൈവത്തിനും മുൻപ് സ്ഥാനം നൽകിയത് ഗുരുക്കന്മാർക്കാണ്. നമ്മുടെ ബാല്യത്തിൽ കൂടുതൽ സമയം ചിലവഴിച്ചത് ഈ ഗുരുക്കന്മാരുടെ കൂടെയാവും.
നമ്മൾ ഓരോരുത്തരുടെയും ജീവിതത്തെ രൂപപ്പെടുത്തിയത് അധ്യാപകരുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും ശാസനയുടെയും ശിക്ഷണത്തിന്റെയും സ്വാധീനത്താൽ ആണ്. അത് കൊണ്ട് തന്നെ ഈ ദിനം നമുക്ക് ഏറെ ഗൃഹാതുരത്വം ഉണർത്തുന്നത് കൂടെയാണ്.
ഇന്ന് ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടമാവുന്നതും ആ സ്വാധീനമാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പോരായ്മയും അത് തന്നെയാണ്.
ഈ പ്രതിസന്ധി കാലം മാറി ഗുരുക്കന്മാരുടെ സ്നേഹവും പരിലാളനയും അനുഭവിച്ചു അധ്യയനം നടത്താൻ കഴിയുന്ന നല്ല ദിനങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ. എന്നെ ഞാനാക്കിയ, എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ, എനിക്ക് ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന എല്ലാ ഗുരുക്കന്മാരെയും സ്മരിക്കുന്നു. എല്ലാവർക്കും അധ്യാപക ദിനാശംസകൾ.
https://www.facebook.com/Malayalivartha

























