കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രതിപക്ഷ നേതാവ്; വി ഡി സതീശന്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്നു; കൂടിക്കാഴ്ച്ച ഹരിപ്പാട് എം എല്‍ എ ഓഫീസിൽ

ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്നു. ഹരിപ്പാട് എം എല്‍ എ ഓഫീസിലാണ് കൂടിക്കാഴ്ച . ഇന്നുരാവിലെ സതീശന്‍ ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടില്‍ എത്തി കണ്ടിരുന്നു.
കൂടിക്കാഴ്ചയ്ക്കുശേഷം, കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അത് പരിഹരിക്കുമെന്നും പിണക്കമുണ്ടാകുമ്ബോള്‍ ഇണക്കത്തിന്‍റെ ശക്തി കൂടുമെന്നും സതീശന്‍ പറഞ്ഞു. പ്രശ്നപരിഹാര ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























