നിപ ബാധിച്ച് 12 വയസുകാരന്‍ മരണമടഞ്ഞ സംഭവം; കുട്ടി റംബൂട്ടാന്‍ കഴിച്ചയിടത്ത് നിന്നും കേന്ദ്ര സംഘം സാമ്പിൾ ശേഖരിച്ചു; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആരോഗ്യമന്ത്രിയും ഉന്നതസംഘവും കോഴിക്കോട് ക്യാംപ് ചെയ്യുന്നു

നിപ ബാധിച്ച് 12 വയസുകാരന്‍ മരണമടഞ്ഞ കോഴിക്കോട്ട് ചാത്തമംഗലം മുന്നൂരില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നു. ചാത്തമംഗലം മുന്നൂരിലെ തെങ്ങുകയറ്റ തൊഴിലാളിയുടെ മകനാണ് നിപ ബാധിച്ച് മരിച്ചത്. മസ്‌തിഷ്ക ജ്വര ലക്ഷണത്തോടെ ചികിത്സയിലിരുന്ന കുട്ടി നിപ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു.
രോഗ ഉറവിടം വ്യക്തമാകാത്ത സ്ഥിതിക്ക് ഇവിടം സന്ദര്‍ശിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ സംഘം കുട്ടി റംബൂട്ടാന്‍ കഴിച്ചയിടത്ത് നിന്നും സാമ്ബിളെടുത്തു. അടുത്തുളള ജില്ലകളായ മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും ജാഗ്രത തുടരുകയാണ്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം കോഴിക്കോട് ക്യാംപ് ചെയ്‌ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാ വിഭാഗ മേധാവികളുടെയും യോഗം പ്രിന്‍സിപ്പല്‍ വിളിച്ചു. ആരോഗ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ടാഴ്‌ച മുന്‍പാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ട് തുടങ്ങിയത്. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച ശേഷം രോഗം രൂക്ഷമായതോടെ സെപ്‌തംബര്‍ ഒന്നിന് മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് രോഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിക്കവെ ഇന്ന് പുലര്‍ച്ചെ 4.30ന് കുട്ടി മരണമടഞ്ഞത്.
https://www.facebook.com/Malayalivartha

























