വി.എസ്.എസ്.സിയിലേക്ക് വന്ന കൂറ്റന്‍ കാര്‍ഗോ വാഹനം നോക്കുകൂലി ചോദിച്ച് തടഞ്ഞ സംഭവം; കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

വി.എസ്.എസ്.സിയിലേക്ക് വന്ന കൂറ്റന്‍ കാര്‍ഗോ വാഹനം നോക്കുകൂലി ചോദിച്ച് തടയുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്ത സംഭവത്തില്‍ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ തുമ്ബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്യായമായി സംഘംചേരല്‍, ഔദ്യോഗിക വാഹനം തടയല്‍, ലോക്ഡൗണ്‍ ലംഘനം തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇന്നലെ രാവിലെയായിരുന്നു വി.എസ്.എസ്.സിയിലേക്ക് വന്ന കൂറ്റന്‍ കാര്‍ഗോ വാഹനം ഗേറ്റിനു മുന്നില്‍ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞത്. പിന്നീട് വലിയ പ്രതിഷേധവും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.
https://www.facebook.com/Malayalivartha

























