തികഞ്ഞ ആസൂത്രണം, പക്ഷേ എല്ലാം പാളി... വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട പ്രതിയെ പൊക്കി... ബിനോയ് പിടിയിൽ...

അടിമാലിയിൽ ദൃശ്യം മോഡലിൽ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതാണ്. അതിന്റെ കാരണക്കാരനായി പ്രതിയെ തേയിയായിരുന്നു കേരള പോലീസ് വലവിരിച്ചിരുന്നത്. എന്നാലിപ്പോൾ കേസുമായി ബന്ധപ്പെട്ട് വളരെ നിർണായകമായ ഒരു വിവരം തന്നെയാണ് പുറത്ത് വരുന്നത്.
ഇടുക്കി പണിക്കൻകുടിയിൽ യുവതിയെ കൊന്ന് അടുക്കളയിൽ കുഴിച്ചു മൂടിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയിയെ പോലീസ് പിടികൂടിയിരിക്കുകയാണ്. ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ബിനോയി.
നിലവിൽ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ക്രൂര കൊലപാതകത്തിന്റെ ചുരുളയിക്കാൻ ബിനോയിയെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പ്രതിയെ അറസ്റ്റുചെയ്യാത്തതിന്റെ പേരിൽ പൊലീസിന് ഏറെ പഴികേൾക്കണ്ടിവന്നിരുന്നു.
ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനമായി റേഞ്ച് കാണിച്ചത് തമിഴ്‌നാട്ടിലായിരുന്നു. ഇതിന് പുറമേ എടിഎം ഉപയോഗിച്ച് തമിഴ്‌നാട്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം ബിനോയ് അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നതാണെന്ന നിഗമനത്തിൽ പോലീസ് എത്തി. ഇന്നലെ പെരിഞ്ചാംകുട്ടി മേഖലയിൽ ബിനോയുടെ ഫോൺ റേഞ്ച് കാണിച്ചതോടെ ഇക്കാര്യം പോലീസ് ഉറപ്പിക്കുകയായിരുന്നു.
സെപ്റ്റംബർ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. മൂന്നാഴ്ച മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവിൽ പോവുകയും ചെയ്തിരുന്നു. ഇതിനിടെ, സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടർന്നാണ് ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പരിശോധന നടത്തിയത്.
അടുക്കളയിലെ അടുപ്പിന്റെ തറ പൊളിച്ച് പരിശോധന നടത്തിയതോടെയാണ് കേസിൽ വഴിത്തിരിവായത്. യുവതിയുടെ മൃതദേഹം മണ്ണിനടിയിൽ നഗ്നമായ നിലയിൽ കിടക്കുന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയെ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. അടുക്കളയിലെ ഈ പരിപാടി അറിയാതിരിക്കാൻ ചാരം വിതറുകയും ചെയ്തിട്ടുണ്ടായിരുന്നു.
സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അലംഭാവം കാണിച്ചെന്ന് നേരത്തെ തന്നെ ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു. മകൻ അടുക്കളയെക്കുറിച്ച് സംശയം പറഞ്ഞിട്ടും പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ബിനോയുടെ തിരോധാനം. പിന്നീട് ആറാം ക്ലാസുകാരന്റെ സംശയത്തെ തുടർന്ന് ബന്ധുക്കൾ തന്നെ ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
ബിനോയിയുമായി അകലാൻ ശ്രമിച്ചതാണ് പണിക്കൻകുടിയിലെ സിന്ധുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിലവിൽ ലഭിക്കുന്ന സൂചന. സിന്ധു അടുത്തിടെ തന്റെ ഭർത്താവിനെ കാണാൻ പോയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. ഇതേച്ചൊല്ലി ബിനോയിയും സിന്ധുവും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇളയമകനെ കൊലപ്പെടുത്തുമെന്ന് ബിനോയി ഭീഷണിപ്പെടുത്തിയിരുന്നു.
അങ്ങനെയാണ് സിന്ധു വീണ്ടും പണിക്കൻകുടിയിൽ എത്തിയത്. ഈ വിവരങ്ങൾ കഴിഞ്ഞ മാസം 11-ന് സിന്ധു മകളോട് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഈ ക്രൂരകൃത്യം ബിനോയി നടത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇത് സംബന്ധിച്ച നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ബിനോയി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം എട്ട് ക്രിമിനൽകേസുകളിൽകൂടി പ്രതിയാണ്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ അടിപിടി കേസുകളാണ് കൂടുതലും. ഭാര്യയെ ഉപദ്രവിച്ച കേസിൽ ഇയാൾ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























