ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. കുന്നുകര കല്ലുമടപ്പറമ്ബില്‍ ഹസീര്‍ (സെയ്ത് 53) ആണ് ആലുവ പൊലീസിന്റെ പിടിയാലയത്. കാക്കനാട് സ്വദേശി ടെഡ്ഡി അഷ്വിന്‍ ഡിസൂസയുടെ പരാതിയിലാണ് അറസ്റ്റ്.
യൂറോപ്പില്‍ ജോലിക്കായി വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് പല ഘട്ടങ്ങളിലായി എട്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ വാങ്ങിയത്. വിസ ശരിയാകാതായപ്പോള്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കി. തുടര്‍ന്ന് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് പിടിയിലായത്. ആലുവയില്‍ ടൂര്‍ വേള്‍ഡ് എന്ന സ്ഥാപനം നടത്തുന്നുണ്ടായിരുന്നു ഇയാള്‍. ഇതിന്റെ മറവിലാണ് തട്ടിപ്പ്. ഹസീര്‍ പണമിടപാട് നടത്തിയിരുന്നത് ടെഢി ആഷിന്‍ ഡിസൂസയുടെ അക്കൗണ്ട് വഴിയാണ്. ഇതിന് കാരണമായി പറഞ്ഞു വിശ്വസിപ്പിച്ചത് കൂടുതല്‍ പണമിടപാട് നടന്നാല്‍ ഉയര്‍ന്ന ജോലി കിട്ടുമെന്നായിരുന്നു. അതിന് സഹായിക്കാമെന്നു പറഞ്ഞാണ് ആഷിന്റെ അക്കൗണ്ട് വഴി വിനിമയം നടത്തിയത്. 68 ലക്ഷം രൂപ ഇത്തരത്തില്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി കാര്‍ത്തിക് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha

























