നിപബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍ മുഹമ്മദ് ഹാഷിമുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേരുടെ സ്രവപരിശോധനാ ഫലം ഇന്നറിയാം.... സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍, 11 പേര്‍ക്ക് രോഗലക്ഷണം

നിപബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍ മുഹമ്മദ് ഹാഷിമുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേരുടെ സ്രവപരിശോധനാ ഫലം ഇന്ന് പുലര്‍ച്ചയോടെ അറിയുന്നതോടെ രോഗവ്യാപനം സംബന്ധിച്ച് വ്യക്തമായ ചിത്രം തെളിയും.
എട്ടു പേരുടെ സ്രവപരിശോധനയുടെ അന്തിമ ഫലം പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്നതിനു പുറമേ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൂനെ എന്‍.ഐ.വിയിലെ വിദഗ്ദ്ധര്‍ സജ്ജീകരിച്ച ലാബില്‍ ഇന്നലെ രാത്രി പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയ മൂന്നു സാമ്പിളിന്റെ ഫലവും അറിയും. ഐസൊലേഷന്‍ ഒറ്റമുറികളും നെഗറ്റീവ് ഐ.സി.യുകളും തയ്യാറാക്കാന്‍ നിര്‍ദ്ദേശം
കുട്ടിയുടെ മാതാവ് ഉള്‍പ്പെടെയുള്ള വീട്ടുകാരും ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് ഈ പതിനൊന്നുപേര്‍. ആരോഗ്യനില തൃപ്തികരമാണ്.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 188 ല്‍ നിന്ന് 251 ആയി ഉയര്‍ന്നു. 121 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.പ്രാഥമിക ട്രൂനാറ്റ് ടെസ്റ്റിനുള്ള കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചത്.
പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ തുടര്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും.
https://www.facebook.com/Malayalivartha

























