Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്ചപ്പോൾ കണ്ട കാഴ്ച അതിദയനീയം; നടുക്കുന്ന സംഭവം ഇങ്ങനെ

17 SEPTEMBER 2021 12:00 PM IST
മലയാളി വാര്‍ത്ത

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി.... കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളാം എന്ന് പറഞ്ഞു മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ... വേദന ഒരുപാട് സഹിച്ചു ഒടുവിൽ ആ യുവതി കുഞ്ഞിനെ പ്രസവിച്ചപ്പോൾ കണ്ട കാഴ്ച അതിദയനീയം...... വയറിനുള്ളിൽവെച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നു....

കേൾക്കുമ്പോൾ തന്നെ അസ്വസ്ഥമാക്കുന്ന ഈ വാർത്ത പുറത്ത് വരുന്നത് കൊല്ലത്ത് നിന്നാണ്..... മീര എന്ന 23 വയസ്സുള്ള പെൺകുട്ടിക്ക് ആണ് ഈ ചെറുപ്രായത്തിലെ ഇത്രയും വലിയ ദുരന്തമാണ് നേരിടേണ്ടിവന്നത്.... വേദനയാൽ പുളയുമ്പോൾ പോലും മൂന്നു സർക്കാർ ആശുപത്രികൾ ഇവരോട് കാണിച്ചത് കൊടും ക്രൂരത എന്ന് പറയാതെ വയ്യ...

ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും പേറി, കൊടുംവേദനയുമായെത്തിയതായിരുന്നു ഈ യുവതി. ‘പ്രശ്നമില്ലെന്നു’ പറഞ്ഞു 3 സർക്കാർ ആശുപത്രികൾ തിരിച്ച് അയച്ചത് അവരുടെ അനാസ്ഥ യിലേക്ക് വിരൽചൂണ്ടുന്നു. 8 മാസം ഗർഭിണിയായിരുന്നു മീര. വയറിന് അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ട ആശുപത്രികൾ കയറിയിറങ്ങി അതിനുശേഷം 4 ദിവസമായപ്പോൾ മീര പ്രസവിച്ചപ്പോഴാണ് ചാപിള്ളയാണ് ഉള്ളിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലായത്.

കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മീര പ്രസവിച്ചത്. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന, കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യയാണ് മീര.

ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കൊടും വേദന തന്നെയാണ് മീര അനുഭവിച്ചത്. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭർത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്.

ഗർഭിണിയായത് മുതൽ രാമറാവുവിലായിരുന്നു ചികിത്സ തുടങ്ങിയത് .എന്നാൽ വയറുവേദനയെടുത്ത് പുളഞ്ഞ് ഈ മാസം 11ന് അവിടെ എത്തിയപ്പോൾ വിക്ടോറിയയിലേക്കു റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെ അഡ്മിറ്റ് ചെയ്യണം എങ്കിൽ കൂട്ടിരിപ്പിന് സ്ത്രീകൾ ഉണ്ടായിരിക്കണം.

കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. പകരം എസ്എടിയിലേക്കു റഫർ ചെയ്യുകയായിരുന്നു. വേദന അല്പം കുറഞ്ഞതുകൊണ്ട് ദമ്പതികൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ വീണ്ടും 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി.

പക്ഷേ അവിടെയാണ് മീര കൊടും ക്രൂരത നേരിടേണ്ടിവന്നത്. അവിടെ ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്നു മീരയും മിഥുനും വെളിപ്പെടുത്തുന്നു. എന്നാൽ വീണ്ടും വയറിനകത്ത് അതികഠിനമായ വേദന അനുഭവപ്പെട്ടു തുടങ്ങി.

അങ്ങനെ സ്ഥിതി വല്ലാതെ ആയപ്പോൾ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്കാൻ ചെയ്യുകയുണ്ടായി. അപ്പോഴായിരുന്നു ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. കുഞ്ഞിന് അനക്കമില്ല. അരമണിക്കൂറിനുള്ളിൽ മീര ആ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രി കാരുടെ അനാസ്ഥ വളരെയധികം ഞെട്ടിക്കുന്നതാണ്. മൂന്ന് ആശുപത്രികൾ കെടുകാര്യസ്ഥത കാണിച്ചത് കൊണ്ട് മാത്രമാണ് എത്രയും വലിയ വേദന മീര അനുഭവിക്കേണ്ടിവന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (14 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

Malayali Vartha Recommends