കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കള്ളിക്കുന്ന്, എരവത്തുകുന്ന്, നെല്ലിപ്പകക്കുന്ന്, അടമ്പാട്ടുമീത്തൽ തുടങ്ങിയ സ്ഥലങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളായിരുന്നു;ജനകീയാസൂത്രണ പ്രസ്ഥാനം നഗരത്തിലുണ്ടാക്കിയ ആവേശത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഏറ്റവും നല്ല ചിത്രങ്ങളാണ് കള്ളിക്കുന്നിലേയും എരവത്തുകുന്നിലേയും ജനകീയ കുടിവെള്ള പദ്ധതികൾ; ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ചുള്ള കുറിപ്പുമായി ഡോ .തോമസ് ഐസക്ക്

കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കള്ളിക്കുന്ന്, എരവത്തുകുന്ന്, നെല്ലിപ്പകക്കുന്ന്, അടമ്പാട്ടുമീത്തൽ തുടങ്ങിയ സ്ഥലങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളായിരുന്നുവെന്ന് ഡോ . തോമസ് ഐസക്ക് . ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ചുള്ള കുറിപ്പ് പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം; കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ; കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കള്ളിക്കുന്ന്, എരവത്തുകുന്ന്, നെല്ലിപ്പകക്കുന്ന്, അടമ്പാട്ടുമീത്തൽ തുടങ്ങിയ സ്ഥലങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളായിരുന്നു.
ജനകീയാസൂത്രണ പ്രസ്ഥാനം നഗരത്തിലുണ്ടാക്കിയ ആവേശത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഏറ്റവും നല്ല ചിത്രങ്ങളാണ് കള്ളിക്കുന്നിലേയും എരവത്തുകുന്നിലേയും ജനകീയ കുടിവെള്ള പദ്ധതികൾ. ഇവിടുത്തെ കുടുംബങ്ങളിൽ ഭൂരിപക്ഷംപേരും ദരിദ്രരായിരുന്നു. കുടിവെള്ളത്തിനായി നിരവധി പ്രക്ഷോഭങ്ങൾ നടത്തി നിരാശയിൽ കഴിയുമ്പോഴാണ് ജനകീയാസൂത്രണം ആരംഭിക്കുന്നത്. ഇതൊരു അവസരമായി അവിടുത്തെ ജനങ്ങൾ മാറ്റി.
വാർഡുസഭകളിൽ വളരെ ശക്തമായി കുടിവെള്ള പ്രശ്നം ഉയർത്തി. വികസന സെമിനാറിലും ചർച്ചകൾ നടന്നു. അങ്ങനെ 9-ാം പദ്ധതിയിൽ കള്ളിക്കുന്ന് കുടിവെള്ളപദ്ധതി ഉൾപ്പെടുത്തി. ലഭിച്ച പദ്ധതി വിഹിതത്തോടൊപ്പം ആവശ്യമായ സ്ഥലം സൗജന്യമായി നാട്ടുകാർ ലഭ്യമാക്കി. ഇതിനുപുറമേ പദ്ധതിയടങ്കലിന്റെ 50 ശതമാനത്തിലേറെ ഗുണഭോക്തൃവിഹിതമായും സന്നദ്ധവിഹതമായും സമാഹരിച്ചു.
258 കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യമാക്കുന്നതിനായി ഈ പദ്ധതിയുടെ നടത്തിപ്പും പരിപാലനവും രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഗുണഭോക്തൃസമതിയാണ് നിർവ്വഹിച്ചുവരുന്നത്. എരവത്തുകുന്നിലെ കുടിവെള്ള പദ്ധതിയുടെ അനുഭവും സമാനമാണ്.
168 കുടുംബങ്ങൾക്ക് മുടക്കമില്ലതെ കുടിവെള്ളം ഈ പദ്ധതിയിലൂടെ ലഭ്യമാക്കി. ഇതിന്റെ പരിപാലനവും ജനകീയ കമ്മിറ്റിയ്ക്കാണ്. ഈ രണ്ട് കുടിവെള്ള പദ്ധതികൾ തദ്ദേശവാസികളിൽ സൃഷ്ടിച്ച ആവേശവും പങ്കാളിത്തവും ഇതിനോടൊപ്പം ചേർത്ത ചിത്രങ്ങളിൽ പൂർണ്ണമായും പ്രതിഫലിക്കുന്നുണ്ട്.
ഇതിന് സൂത്രധാരകത്വം വഹിച്ച അബ്ദുൾലത്തീഫ് ഫറൂക്ക് കോളേജിലെ അധ്യാപകനായിരുന്നു. നളന്ദയിൽ നടന്ന കെ.ആർ.പി പരിശീലനത്തിലായിരുന്നു തുടക്കം. കോർപ്പറേഷനിലെ പ്ലാൻ കോ-ഓർഡിനേറ്ററായി വർക്കിംഗ് അറേഞ്ച്മെന്റിൽ ചുമതലയേറ്റു.
അതുമുതൽ ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലം കോർപ്പറേഷനിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ കഥ ലത്തീഫുമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ്. 2000-ലെ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ മത്സരിച്ച് ഡെപ്യൂട്ടി മേയറായി. ജില്ലാ ആസൂത്രണസമിതി അംഗമായി. തുടർന്നുള്ള ഒന്നര പതിറ്റാണ്ട് കോർപ്പറേഷൻ ജനപ്രതിനിധിയായി പ്രവർത്തിച്ചു.
ജനകീയാസൂത്രണകാലത്തെ പ്രൊഫ.ലത്തീഫിന്റെ ഏറ്റവും നല്ല അനുഭവം 51വാർഡ് കൺവെൻഷനുകളിൽ പകുതിയലധികം എണ്ണത്തിൽ നേരിട്ട് പങ്കെടുത്തതായിരുന്നു. സ്വൽപ്പം വൈകിയാണെങ്കിലും ചിട്ടകൾ പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതിയ്ക്ക് രൂപംനൽകി. ഒരു നല്ല സംഘം സന്നദ്ധ പ്രവർത്തകർ കൂട്ടായി പ്രവർത്തിക്കാനുണ്ടായിരുന്നു.
റിട്ടയേർഡ് കൃഷി ഓഫീസറായ ടി.ഇ രാഘവൻ നായർ അധ്യാപകനായിരുന്ന എം.ശ്രീധരനും കൗൺസിലർമാരായ പി.കുമാരൻകുട്ടി, എം. മോഹനൻ കോർപ്പറേഷൻ ജീവനക്കാരായ പി.സുരേഷ്കുമാറും പി.സുബ്രഹ്മണ്യവുമായിരുന്നു പ്രധാന റിസോഴ്സ് പേഴ്സൺസ്. പ്രഫ.എം.കെ പ്രേമജമായിരുന്നു മേയർ. ഡെപ്യൂട്ടി മേയർ തോട്ടത്തിൽ രവീന്ദ്രനും.
ജില്ലാ ആസൂത്രണ സമിതിയെ ജില്ലാ പദ്ധതിരേഖ ഉണ്ടാക്കുന്നതിന് സഹായിച്ചു. പി.മോഹനൻ മാസറ്ററായിരുന്നു ആ സമയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ടി.പി.കുഞ്ഞിക്കണ്ണൻ, പ്രൊഫ.കെ.ശ്രീധരൻ, പി.സി. രവീന്ദ്രൻ, ജില്ലാ കോഓർഡിനേറ്ററായിരുന്ന ടി.പി.ഗോവിന്ദൻകുട്ടി എന്നിവരാണ് ഈ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. പദ്ധതിരേഖ തയ്യാറായെങ്കിലും ഭരണമാറ്റം മൂലം അതിന് വലിയ പ്രായോഗിക പ്രസക്തി ഉണ്ടായില്ല.
പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ശ്രീ.ബാബു പറശ്ശേരി ജില്ലാ ആസൂത്രണസമിതി ചെയർമാനായിരിക്കുമ്പോൾ ലത്തീഫ് മാഷ് ആസൂത്രണ സമിതിയുടെ സർക്കാർ നോമിനിയായിരുന്നു. 13-ാം പദ്ധതിയുടെ തുടക്കത്തിൽ തന്നെ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആസൂത്രണ സമിതികൾ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന് മുന്നിട്ടറങ്ങി. 9-ാം പദ്ധതിക്കാലത്ത് അവസാന വർഷമാണ് ജില്ലാ പദ്ധതി തയ്യാറാക്കാൻ ആരംഭിച്ചത്.
അന്ന് അങ്ങനെയേ കഴിയുമായിരുന്നുള്ളൂ. അന്ന് കരട് രൂപത്തിൽ മാത്രം തയ്യാറാക്കാൻ കഴിഞ്ഞ ജില്ലാ പദ്ധതി മികവുറ്റ രീതിയിൽ 13-ാം പദ്ധതിക്കാലത്ത് പൂർത്തീകരിക്കുന്നതിന് കഴിഞ്ഞു. അങ്ങനെ 9-ാം പദ്ധതിക്കാലം തൊട്ട് 13-ാം പദ്ധതി വരെയുള്ള കാൽനൂറ്റാണ്ട് കാലം റിസോഴ്സ് പേഴ്സൺ, ജനപ്രതിനിധി, ജില്ലാ ആസൂത്രണ സമിതിഅംഗം എന്നീ നിലകളിൽ പ്രൊഫ.പി.ടി അബ്ദുൾലത്തീഫ് കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയിൽ പങ്കാളിയായി. #ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha























