മനുഷ്യന്റെ ജീവിതചര്യയിൽ മാറ്റി നിർത്താനാവാത്ത ഘടകമാണ് സ്പോർട്സ്;ജീവിതത്തെ നിശ്ചയദാർഢ്യത്തോടെ നേരിടുമ്പോൾ ഒക്കെ 'സ്പോർട്സ്മാൻ സ്പിരിറ്റ്' എന്നൊക്കെ നാം പറയാറുണ്ട്;ഈ പദം പറയുമ്പോൾ ഒരു ലിംഗനീതിയുടെ പ്രശ്നമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

മനുഷ്യന്റെ ജീവിതചര്യയിൽ മാറ്റി നിർത്താനാവാത്ത ഘടകമാണ് സ്പോർട്സ്. ജീവിതത്തെ നിശ്ചയദാർഢ്യത്തോടെ നേരിടുമ്പോൾ ഒക്കെ 'സ്പോർട്സ്മാൻ സ്പിരിറ്റ്' എന്നൊക്കെ നാം പറയാറുണ്ട് . ഈ പദം പറയുമ്പോൾ ഒരു ലിംഗനീതിയുടെ പ്രശ്നമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
മനുഷ്യന്റെ ജീവിതചര്യയിൽ മാറ്റി നിർത്താനാവാത്ത ഘടകമാണ് സ്പോർട്സ്. ജീവിതത്തെ നിശ്ചയദാർഢ്യത്തോടെ നേരിടുമ്പോൾ ഒക്കെ 'സ്പോർട്സ്മാൻ സ്പിരിറ്റ്' എന്നൊക്കെ നാം പറയാറുണ്ട് . ഈ പദം പറയുമ്പോൾ ഒരു ലിംഗനീതിയുടെ പ്രശ്നമുണ്ട്. എന്തുകൊണ്ട് 'സ്പോർട്സ് വുമൺ സ്പിരിറ്റ്' എന്ന് പറയുന്നില്ല എന്ന് ചോദിക്കാം.
അതിനൊക്കെ നമ്മുടെ കരിക്കുലം പരിഷ്കരണത്തിൽ ശ്രമം ഉണ്ടാകും എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ഇപ്പോൾ ക്രിക്കറ്റ് രംഗത്ത് ഈ മാറ്റം വന്നത് നാം കണ്ടതാണ്. എം സി സി യുടെ നിർദ്ദേശപ്രകാരം ഐ സി സിയും 'ബാറ്റ്സ്മാൻ' എന്ന പദത്തിന് പകരം 'ബാറ്റർ' എന്ന പദം അംഗീകരിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
കരിക്കുലം പരിഷ്കരണത്തെ ഇവിടെ സൂചിപ്പിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. പരിഷ്കരിച്ച കരിക്കുലത്തിൽ സ്പോർട്സിന് ഇപ്പോഴുള്ളതിനേക്കാൾ പ്രാധാന്യം ഉണ്ടാകുമെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന മനുഷ്യൻ എന്ന രീതിയിൽ മാത്രമല്ല ഇത് പറയുന്നത്. ആധുനികലോകത്ത് ജീവിതശൈലി രോഗങ്ങൾ കൊണ്ട് വലയുകയാണ് മനുഷ്യൻ.
ഇക്കാര്യത്തിൽ നമ്മൾ മലയാളികൾ കുറച്ചു മുമ്പിലാണ് താനും. ഇവിടെയാണ് കായിക ഇനങ്ങളുടെ പ്രാധാന്യം. നമ്മുടെ മുൻ തലമുറ മണ്ണിൽ പണിയെടുത്തിരുന്നെങ്കിൽ നമ്മൾ പാടത്തും പറമ്പിലും കളിച്ചിരുന്നുവെങ്കിൽ നമ്മുടെ പുതുതലമുറയിൽ ഒരു വിഭാഗത്തിന് ഈ സാഹചര്യങ്ങൾ ഇല്ല എന്നതാണ് യാഥാർത്ഥ്യം. കോവിഡ് 19 ഉള്ള സാഹചര്യങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്തു.
ഇതിനെയൊക്കെ മറികടക്കുന്ന ഒരു പുതിയ കായിക സംസ്കാരം നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. കായികരംഗത്ത് വരുന്നവരെ പ്രോത്സാഹിപ്പിക്കണം. സ്കോളർഷിപ്പുകൾ കായികരംഗത്തു വരുന്നവർക്ക് ഒരു പ്രോത്സാഹനം ആണ്. ആ അർത്ഥത്തിൽ കേരളസർവ്വകലാശാലയുടെ പരിപാടി അഭിനന്ദനം അർഹിക്കുന്നു. കേരള സർവകലാശാല മെറിറ്റ് അവാർഡിന്റെ ഭാഗമായി സ്പോർട്സ് സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
https://www.facebook.com/Malayalivartha























