Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഡി ഉദ്യോഗസ്ഥര്‍ ജയിലെത്തി ഭീഷണിപ്പെടുത്തി... ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി സന്ദീപ് നായര്‍

09 OCTOBER 2021 09:33 PM IST
മലയാളി വാര്‍ത്ത

എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ജയിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. തന്റെ ഭാഗം കോടയില്‍ പൂര്‍ണമായി ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപ് നായര്‍ ജയില്‍ മോചിതനായ ശേഷം പറഞ്ഞു. സ്വപ്ന സുരേഷിനെ സരിത്ത് വഴിയാണ് പരിചയമെന്നും സന്ദീപ് പറഞ്ഞു. കേസിന് രണ്ട് മൂന്ന് വര്‍ഷം മുന്‍പുള്ള പരിചയമാണ് ഉള്ളത്. സ്വപ്നയെ സരിത്തിന്റെ കൂടെ കണ്ടിട്ടും കുടുംബ സുഹൃത്തെന്ന നിലയിലുമാണ് പരിചയമെന്നും സന്ദീപ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് സന്ദീപ് ജയില്‍ മോചിതനായത്. സ്വര്‍ണക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും എന്‍ഐഎ കേസിലും സന്ദീപിനു ജാമ്യം ലഭിച്ചിരുന്നെങ്കിലും കോഫെപോസ പ്രകാരമുള്ള തടവ് കാലാവധി കഴിയാത്തതിനാല്‍ സന്ദീപ് ജയിലില്‍ തുടരുകയായിരുന്നു.
കോഫെ പോസ പ്രകാരമുള്ള ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സന്ദീപ് ഇപ്പോള്‍ ജയില്‍ മോചിതനായത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ്. നേരത്തെ സന്ദീപിനെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്നായിരുന്നു സന്ദീപ് നേരത്തെ പറഞ്ഞിരുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ജില്ലാ ജഡ്ജിക്ക് സന്ദീപ് നായര്‍ നല്‍കിയ കത്തിലായിരുന്നു ഇഡി ഭീഷണിപ്പെടുത്തിയതായി പറഞ്ഞത്. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായാണ് സന്ദീപ് ജഡ്ജിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. 'മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയണം. ഇവരുടെ പേരുകള്‍ പറഞ്ഞാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാം. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഇ.ഡി. ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനാണ് ഭീഷണിപ്പെടുത്തിയത്,' എന്ന് സന്ദീപ് നായര്‍ ജഡ്ജിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends