കായംകുളത്ത് 10 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന്‍ അക്ഷയ് എന്ന അപ്പു ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു മൃതദേഹം കാണപ്പെട്ടത്. മാതാവ് ഉദയകുമാരി വീടിന് സമീപമുള്ള റേഷന്‍ കടയില്‍ പോയ സമയത്താണ് സംഭവം. കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























