സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ഈസ്റ്റ്ഹില്‍ സ്വദേശി രാഹുലിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്കണ്ണൂര്‍ റൂട്ടിലോടുന്ന ബസില്‍ നന്തിയില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് യുവാവിനെ പിടികൂടി. ഇയാള്‍ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാള്‍ഡ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
https://www.facebook.com/Malayalivartha


























