ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് 38 വയസുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശംശാദ് (24), ഫസല്‍ മഹബൂബ് (23), സൈഫു റഹ്മാന്‍ (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 27നാണ് സംഭവം. യുവതിക്ക് ചികിത്സയും ചികിത്സക്കുള്ള പണവും സംഘടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഏറണാകുളത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. പുല്‍പ്പള്ളിയില്‍ നിന്നും എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഹോട്ടെലില്‍ മുറിയെടുത്ത് കുടിക്കാന്‍ ജ്യൂസ് പോലയുള്ള ദ്രാവകം നല്‍കിയെന്നും മയക്കിയ ശേഷം പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നുമാണ് യുവതിയുടെ പരാതി. സുല്‍ത്താന്‍ബത്തേരി സബ് ഡിവിഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനുശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha


























