ഭർത്താവിന് അടുപ്പമുള്ള സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിച്ച്, ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കി കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി പിടിയിൽ

ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കി, കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിലായി.
കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ പ്രമോദിനെ അക്രമിക്കാൻ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്.
ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്.
കൂടാതെ പ്രമോദിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്താനും നയന ശ്രമിച്ചിരുന്നു.
ഭർത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിക്കാനും യുവതി ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു .
ഇത് തന്റെ ഭർത്താവ് ചെയ്തതാണെന്ന് വരുത്താനും നയന ശ്രമിച്ചു. പ്രമോദ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസിന് യുവതി ക്വട്ടേഷൻ സംഘവുമായി ഫോണില്‍ സംസാരിച്ചതിന്‍റെ തെളിവുകളും ലഭിച്ചിരുന്നു.
കേസിലെ കൂട്ടുപ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























