അമ്മയോടൊപ്പം ബീച്ചിൽ നിൽക്കുന്നതിനിടെ ആഞ്ഞടിച്ചെത്തിയ തിരമാലയിൽ പെട്ട് പരുക്കേറ്റ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

ആഞ്ഞടിച്ചെത്തിയ തിരമാലയിൽ പെട്ട് പരുക്കേറ്റ പെൺകുട്ടി മരിച്ചു.
മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്.
കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ കുടുംബത്തോടൊപ്പം ശനിയാഴ്ച എത്തിയപ്പോഴായിരുന്നു സംഭവം.
ബീച്ചിൽ സനോമിയ അമ്മയോടൊപ്പം നിൽക്കുമ്പോൾ അബദ്ധത്തിൽ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയിൽപെടുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയെ ഉടൻ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























