സംസ്ഥാനത്ത് കനത്ത മഴ തുടരും.... ഇന്ന് തിരുവനന്തപുരം ഉള്‍പ്പെടെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇനി മൂന്നു ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴ സംസ്ഥാനത്തു തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്താകെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അതില്‍ 114 കുടുംബങ്ങളിലെ 452 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന ആറ് ക്യാമ്പുകളില്‍ 581 പേരുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍മാര്‍ നിര്‍ദ്ദേശം നല്കി.
https://www.facebook.com/Malayalivartha


























