കോട്ടക്കടപ്പുറത്ത് അമ്മയോടൊപ്പം പതിനൊന്നുകാരി നില്‍ക്കവെ ഇരച്ചെത്തിയ തിരമാലയില്‍പെട്ടു... സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കോട്ടക്കടപ്പുറത്ത് അമ്മയോടൊപ്പം പതിനൊന്നുകാരി നില്‍ക്കവെ ഇരച്ചെത്തിയ തിരമാലയില്‍പെട്ടു... സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണിയൂര്‍ കുറുന്തോടിയിലെ കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്. കടലോരത്ത് അമ്മയോടൊപ്പം നില്‍ക്കവെ ഇരച്ചെത്തിയ തിരമാലയില്‍പെടുകയായിരുന്നു പതിനൊന്നുകാരി.
അമ്മയുടെ നിലവിളി കേട്ട് സമീപത്ത് ഇത്തിള്‍ വാരുന്ന തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ രാത്രി ഒമ്പതോടെ മരിച്ചു.
കടലോരത്ത് കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ പെണ്‍കുട്ടി ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് അപകടത്തില്‍പെട്ടത്. കുറുന്തോടി യുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച സനോമിയ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























