സൗഹൃദം അവസാനിപ്പിച്ച പെൺകുട്ടിയെ കോളേജിൽ എത്തി കടന്ന് പിടിച്ച് ആക്രമിച്ച് യുവാവ്; ബലപ്രയോഗത്തിനിടെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷപ്പെടുത്തി അധ്യാപകരും വിദ്യാർത്ഥികളും

വനിതാ കോളജിൽ അതിക്രമിച്ചു കയറി വിദ്യാർഥിനിയെ കടന്നു പിടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടപ്പാക്കട കൈരളി നഗർ–13 ൽ കിരൺ (20) ആണ് ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലായത്.
കൊല്ലത്തെ സ്വകാര്യ വനിതാ കോളജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്.
വിദ്യാർത്ഥിനിയും കിരണും സുഹൃത്തുക്കളായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർദ്ദേശത്തെ തുടർന്ന് ഈ സൗഹൃദം പെൺകുട്ടി അവസാനിപ്പിച്ചിരുന്നു.
ഇതിൽ പ്രകോപിതനായ കിരൺ കഴിഞ്ഞ ദിവസം കോളജിൽ നിന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ ക്യാംപസിൽ അതിക്രമിച്ചു കയറി കടന്നു പിടിക്കുകയായിരുന്നു.
ബലപ്രയോഗത്തിനിടെ വലിച്ചിഴച്ച് കൊണ്ടുപോകാനും പ്രതി ശ്രമിച്ചു. സംഭവം കണ്ട് ഓടിയെത്തിയ വിദ്യാർഥിനികളും അധ്യാപകരും ചേർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ കിരണിനെ കടപ്പാക്കടയിൽ നിന്ന് ഈസ്റ്റ് സിഐ ആർ.രതീഷിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























