കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും.... കെപിസിസി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാന്‍ഡിന് കേരള കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ചത്

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും.... കെപിസിസി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാന്‍ഡിന് കേരള കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ചത് .അന്തിമ പട്ടിക ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി കെ സുധാകരനും വിഡി സതീശനും ചേര്‍ന്ന് സമര്‍പ്പിച്ചിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ പട്ടിക സമര്‍പ്പിച്ചത്. എഐസിസി അംഗീകാരം ലഭിച്ചാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.
പട്ടിക പുറത്ത് വരുമ്പോള്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ നല്‍കിയ പേരുകള്‍ ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. ലിസ്റ്റില്‍ അതൃപ്തരായാല്‍ പരസ്യപ്പോരിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നീങ്ങും.
ഡിസിസി പുനഃസംഘടന സമയത്ത് ഉണ്ടായതു പോലെ പാര്‍ട്ടിക്ക് ഉള്ളില്‍ കലാപം ഉണ്ടാകരുതെന്ന് കെപിസിസി പുനഃസംഘടനാ വേളയില്‍ ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയിരുന്നു. അത് കൊണ്ട് തന്നെ ഗ്രൂപ്പ് നേതാക്കളെ പൂര്‍ണമായി തള്ളാതെ ലിസ്റ്റ് തയ്യാറാക്കാന്‍ കെപിസിസി അധ്യക്ഷനും ബാധ്യത ഉണ്ട്.
https://www.facebook.com/Malayalivartha


























