Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയത്തിൽ ഒഴുകിപ്പോയ അലമാര 16 മണിക്കൂറുകൾക്ക് ശേഷം ഉടമസ്ഥനരികിൽ തിരിച്ചെത്തി! വമ്പൻ ട്വിസ്റ്റിൽ അമ്പരന്ന് വീട്ടുക്കാർ;സംഭവം ഇങ്ങനെ

23 OCTOBER 2021 01:30 PM IST
മലയാളി വാര്‍ത്ത

പ്രളയം നേരിടുന്ന മനുഷ്യർക്ക് അത് വളരെയധികം വേദന ഉളവാക്കുന്ന ഒന്നുതന്നെയാണ്.... പക്ഷേ ഈ പ്രളയ വാർത്തയിൽ ഒരു കൗതുക വാർത്ത കൂടെ പുറത്തു വരികയാണ്... നിരവധി വ്യക്തികളുടെ സാധനസാമഗ്രികൾ പ്രളയത്തിൽ ഒഴുകി പോകുകയുണ്ടായി.... എന്നാൽ ചിലർക്ക് ഭാഗ്യം കൊണ്ട് മാത്രം ആ സാധനങ്ങൾ തിരികെ കിട്ടും.... അങ്ങനെ ഒഴുകിപ്പോയ അലമാര തിരികെ കിട്ടിയ സന്തോഷത്തിലാണ്

കണ്ണൻ.... ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയവരാണ് ഇത് കണ്ടത്. മണ്ണൂത്ര ഷാജിയും കൂട്ടുകാരുമാണ്ഒ ഴുകിവന്ന തേക്കിന്റെ അലമാര കണ്ടത് . ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റുകയും ചെയ്തു . ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബാങ്ക് പാസ്ബുക്ക് ഉണ്ടായിരുന്നു .

വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണന്റേതാണ് അലമാര എന്ന് മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിക്കുകയും ചെയ്തു . അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു .

കണ്ണന്റെ സഹോദരൻ സാബുവിനു 30 വർഷം മുൻപ് സമ്മാനമായി കിട്ടിയതായിരുന്നു ഈ അലമാര. സമാനമായ മറ്റൊരു സംഭവം കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രളയത്തിന്റെ ആറാം ദിവസം കണ്ണനും ഭാര്യ സെൽവിക്കും ആധാരം തിരികെക്കിട്ടിയ സന്തോഷത്തിലാണ് അവർ ഉള്ളത്.

മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപമാണ് ഇവർ താമസിക്കുന്നത് . ആലപ്പുഴ ചേന്നങ്കരി ആര്യഭവൻ ബേബിക്ക് കഴിഞ്ഞ ദിവസം പുഴയിൽനിന്നു ബാഗ് കിട്ടി . നെടുമുടിയിൽനിന്നു വേണാട്ട് ഭാഗത്തേക്കു വള്ളത്തിൽ പോകുന്നതിനിടെ ചേന്നങ്കരി പാലത്തിൽ ഉടക്കിയ നിലയിലായിരുന്നു ബാഗ് കണ്ടത് . സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷിന്റെ സഹായത്താൽ കണ്ണനു കൈമാറുകയും ചെയ്തു.

കറിക്കാട്ടൂർ പാറക്കുഴിയിൽ പി.കെ.ജോയി ഓട്ടോറിക്ഷ വർക്‌ഷോപ്പിൽ കൊടുത്തിരുന്നു . എന്നാൽ അതാകട്ടെ അവിടെനിന്ന് ഒഴുകിപ്പോകുകയും ചെയ്തു . പുഴയൊഴുകിയ വഴിയിലൂടെ അന്വേഷണം വച്ച് പിടിപ്പിച്ചിരിക്കുകയാണ് ജോയ്. തന്റെ ഓട്ടോ കിട്ടുമെന്ന പ്രതീക്ഷയോടെ ....
ജോയിയെ പോലെ പലരും തങ്ങൾക്ക് നഷ്ടമായ സാധനങ്ങൾ തിരികെ കിട്ടുമെന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് പലരും.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (35 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends