കോട്ടയത്ത് പൂഞ്ഞാറില്‍ വെള്ളം കയറിയ റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്

പൂഞ്ഞാറില്‍ വെള്ളം കയറിയ റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്.
കെഎസ്ആര്‍ടിസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വെള്ളക്കെട്ടിലൂടെ അശ്രദ്ധമായി ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെ നേരത്തെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരേ നവമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഇയാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങിയിരുന്നു. ഇതിന് മുന്നോടിയായി ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെയാണ് കോര്‍പ്പറേഷന്റെ പരാതിയില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തത്. താന്‍ ആളുകളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ തെറ്റാണെന്നുമാണ് ജയദീപ് പറയുന്നത്.
എന്നാല്‍ ഡ്രൈവറുടെ വാദങ്ങളെല്ലാം തള്ളിയ കോര്‍പ്പറേഷന്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























