Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മയക്കുമരുന്ന് കേസിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല ;തന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്; എൻ സി ബിക്കെതിരെ വമ്പൻ തിരിച്ചടിയാകുന്ന ആരോപണങ്ങളുമായി ആര്യൻ ഖാൻ

23 OCTOBER 2021 12:44 PM IST
മലയാളി വാര്‍ത്ത

ഇത്രയും ദിവസമായിട്ടും ജാമ്യം കിട്ടിയില്ല... ഇനി പതിനെട്ടാമത്തെ അടവ് പുറത്തെടുക്കുക തന്നെ.... എൻ സി ബിയെ നടുക്കിക്കൊണ്ട് കോടതിയിൽ ആര്യന്റെ ആ നീക്കം....എൻ സി ബിക്കെതിരെ വമ്പൻ തിരിച്ചടിയാകുന്ന 2 ശക്തമായ ആരോപണങ്ങൾ തന്നെയാണ് ആര്യൻ ഖാൻ ഉയർത്തുന്നത്.....

അതിൽ ഒന്നാമത്തേത് മയക്കുമരുന്ന് കേസിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ്. രണ്ടാമത്തേത് തന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ആര്യൻ. പറയുന്നു.ഈ രണ്ടു വാദങ്ങളും ഉന്നയിച്ച് തടിയൂരാൻ ശ്രമിക്കുകയാണ്

ആര്യൻ ഖാൻ. എൻസിബിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് ബോംബെ ഹൈക്കോടതിക്ക് മുൻപാകെ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് . ആര്യൻ ഖാന് വേണ്ടി സിംഗിൾ ബെഞ്ച് മുൻപാകെ ഹർജി സമർപ്പിച്ചത് അഭിഭാഷകനായ സതീഷ് മനേഷിൻഡെയാണ്. കേസിൽ വെള്ളിയാഴ്ച അടിയന്തര വാദം കേൾക്കണമെന്നും സതീഷ് ആവശ്യപ്പെടുകയുണ്ടായി .

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഈ മാസം 26ന് പരിഗണിക്കുമെന്നാണ് ബോംബെ ഹൈക്കോടതി തറപ്പിച്ച് പറഞ്ഞിരിക്കുന്നത് . നിലവിൽ ഒക്ടോബർ 30 വരെ പ്രത്യേക കോടതി ലഹരിമരുന്ന് കേസിൽ ആര്യന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെയായിരുന്നു ജാമ്യം വേണമെന്ന ആവശ്യവുമായി ആര്യന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്യൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും, ലഹരി ഇടപാടുകൾ നിരന്തരമായി നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക കോടതി ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായത് . എന്നാൽ . ജാമ്യാപേക്ഷയിൽ പറയുന്നത് ആര്യൻ ഖാനെതിരെ കൃത്യമായ തെളിവുകൾ കണ്ടെത്താൻ എൻസിബിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നാണ് .

തെളിവുകൾ ഉണ്ടാക്കാൻ വാട്‌സ്ആപ്പ് ചാറ്റുകളെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന വാദവും ഉയർത്തുന്നുണ്ട്‌ . പ്രതികളായ അർബാസ് മർച്ചന്റ്, അജിത് കുമാർ എന്നിവരൊഴികെ മറ്റാരുമായും തനിക്കു ബന്ധമില്ല.ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അന്വേഷണത്തെ അട്ടിമറിക്കുമെന്ന എൻസിബി ആരോപണം ശരിയല്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അന്വേഷണ സംഘം ഇതുവരെ ഇരുപതോളം പേരെയാണ് അറസ്റ്റ് ചെയ്തത്.

ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്റേയും കൂട്ടാളികളുടേയും വാട്‌സ് ആപ്പ് ചാറ്റില്‍ നിന്ന് ലഭിച്ചതു മുഴുവനും ഫുട്‌ബോളിനെ കുറിച്ചുള്ള വിവരങ്ങളാണ്. എന്നാല്‍ അത് ഫുട്‌ബോള്‍ കളിയെ കുറിച്ചല്ലെന്നും വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷയാണെന്നും എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ പറയുകയുണ്ടായി. എന്നാൽ ഈ വാദം വളച്ചൊടിക്കുകയാണെന്നാണ് ആര്യൻ പറയുന്നത് .

തന്റെ വാട്സ്ആപ്പ് ചാറ്റുകൾ വളച്ചൊടിക്കാൻ എൻസിബി ശ്രമിക്കുന്നുവെന്ന് ആര്യൻ ആരോപണം ഉന്നയിക്കുമ്പോൾ വാട്സാപ്പ് ചാറ്റിലെ 'ഫുട്ബോൾ' ഏത് തരത്തിലേക്ക് നീങ്ങുമെന്നതും വളരെ ശ്രദ്ധേയമായ കാര്യം തന്നെയാണ്. ആര്യൻ ഖാൻ റെ ആരോപണങ്ങളെ കോടതി അംഗീകരിച്ച് ജാമ്യത്തിലേക്ക് നീങ്ങുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇതിനിടയിൽ ബോളിവുഡ് നടി അനന്യയെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതൊക്കെ ആര്യനെ എങ്ങനെ ബാധിക്കും എന്നതും വളരെയധികം ശ്രദ്ധേയമായ കാര്യം തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (35 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends